kerala

കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി

By webdesk15

August 17, 2023

കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. മരം വെട്ടാൻ എത്തിയ തൊഴിലാളികളാണ് തൂങ്ങിയ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത് .അസ്ഥികൂടത്തിന് സമീപത്ത് നിന്ന് വസ്ത്രങ്ങളും മൊബൈൽ ഫോണും ചാർജറും കണ്ടെത്തി. മൃതദേഹത്തിന് രണ്ട് വർഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.