Culture
ആരോഗ്യമാണ് പരിശീലകരുടെ മുദ്രാവാക്യം അതാണ് വിജയവും

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…
മൈതാനത്ത് പരാജയപ്പെട്ടാല്‍ ആരാണ് പഴി കേള്‍ക്കുക…? ടീമിന്റെ നായകന്മാരല്ല-പരിശീലകരാണ്. നായകന്മാരെയോ കളിക്കാരെയോ ഫുട്ബോള്‍ ഫെഡറേഷനുകള്‍ പിരിച്ചുവിടാറില്ല. എപ്പോഴും ദുരന്തമുഖത്ത് ബലിയാടുകളായി മാറുക പരിശീലകരായിരിക്കും. ലോകകപ്പില്‍ ഇനി അവശേഷിക്കുന്നത് എട്ട് പരിശീലകര്‍. അവരുടെ സമ്മര്‍ദ്ദങ്ങള്‍ എത്രയായിരിക്കുമല്ലേ…. അവരിലേക്കാണ് ഇന്നത്തെ യാത്ര.

നിങ്ങള്‍ കണ്ടിട്ടില്ലേ ഉറുഗ്വേ കളിക്കുമ്പോള്‍ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ മൈതാനത്തേക്ക് വരുന്ന ഒരു വയോധികനെ. പ്രായം 80 പിന്നിട്ടിരിക്കുന്നു. പക്ഷേ ഓസ്ക്കാര്‍ ടബരസ് എന്ന പരിശീലകനെ എന്ത് കൊണ്ട് ഉറുഗ്വേ ഒഴിവാക്കുന്നില്ല. അവിടെയാണ് ടബരസ് എന്ന സീനിയര്‍ പരിശീലകന് അംഗീകരിക്കപ്പെടുന്നത്. കളിയിലുള്ള സൂക്ഷ്മപഠനം. അദ്ദേഹത്തിന് മുന്നില്‍ 23 കളിക്കാരും ഒന്നാണ്. വലുപ്പ ചെറുപ്പമില്ല. എഡ്ഗാര്‍ കവാനിയും ലൂയിസ് സുവാരസുമെല്ലാം യൂറോപ്പിലെ സൂപ്പര്‍ താരങ്ങളായിരിക്കാം. പക്ഷേ ടബരസിന് അവര്‍ സാധാരണ താരങ്ങള്‍. ടീമിനെ നിശ്ചയിക്കുന്നത് ടബരസാണ്. അദ്ദേഹം പരിശീലന വേളയില്‍ കര്‍ക്കശ നിരീക്ഷണം നടത്തും. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ താരങ്ങളോട് കാര്യങ്ങള്‍ പറയും. മൈതാനത്ത്് ആഘോഷപരതയില്ല. സീരിയസായി ഇരിക്കും. തന്റെ സഹായികളെ അദ്ദേഹത്തിന് വിശ്വാസമാണ്. ഈ പരസ്പര വിശ്വാസമാണ് ഉറുഗ്വേയുടെ ക്വാര്‍ട്ടര്‍ യാത്രയും. ഉറുഗ്വേ പത്രക്കാരോട് ഞാന്‍ ടബരസിനെക്കുറിച് ചോദിച്ചപ്പോള്‍ അദ്ദേഹം ടീമിലെ ഫാദര്‍ ഫിഗര്‍ എന്നാണ് അവര്‍ പറഞ്ഞത്. ആരും അദ്ദേഹത്തെ ധിക്കരിക്കില്ല.

ദീദിയര്‍ ദെഷാംപ്സ്
ഫ്രഞ്ച് സംഘത്തിലേക്ക് വന്നാല്‍ ദീദിയര്‍ ദെഷാംപ്സ് എന്ന പഴയ ഫ്രഞ്ച് നായകന്. 1998 ല്‍ ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍. അതിന് ശേഷം പരിശീലകന്റെ കുപ്പായത്തില്‍ ദീര്‍ഘവര്‍ഷങ്ങള്‍. കരീം ബെന്‍സേമയെ പോലെ ഒരാളെ ധൈര്യസമേതം പുറത്തിരുത്തിയ കോച്ച്. ആ ധൈര്യം തന്നയാണ് ദെഷാംപ്സിലെ പരിശീലകന്റെ കരുത്തും. സൂപ്പര്‍ താരങ്ങള്‍ നിരവധിയുണ്ട് ടീമില്‍. പക്ഷേ കണിശതയിലും ഇവരെ കോച്് സ്നേഹിക്കുന്നു. എല്ലാവര്ക്കും അവസരം നല്കുന്നു. അവരില്‍ നിന്നും ഏറ്റവും മികച്ച ടീമിനെ എടുക്കുന്നു. ആരോടും അധിക സംസാരമില്ല. പത്രക്കാരോടുമില്ല വാചകമടി. സ്വന്തം ജോലിയില്‍ വിശ്വസിക്കുന്ന പരിശീലകന്.

ബ്രസീല്‍ ഹെഡ് കോച്ച് ടിറ്റേയുടേത് കൂര്‍മബുദ്ധിയാണ്. ആര്‍ക്കും അദ്ദേഹം വഴങ്ങില്ല. തന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്ക്കും. പെട്ടെന്ന് അഭിപ്രായം പറയില്ല. ചോദ്യങ്ങള്‍ക്ക് പോലും ആലോചിച്ചുള്ള പ്രതികരണം. സ്ഥിരം ക്യാപ്റ്റനെ അദ്ദേഹം പ്രഖ്യാപിക്കില്ല. ഓരോ മല്‍സരത്തിനും ഓരോ നായകര്‍. സെര്‍ബിയക്കെതിരെ മിറാന്‍ഡക്കായിരുന്നു നായകന്റെ ആം ബാന്‍ഡെങ്കില്‍ മെക്സിക്കോക്കെതിരെ അത് തിയാഗോ സില്‍വക്ക്് നല്കി. ഇന്നാര്‍ക്കായിരിക്കും-അത് അദ്ദേഹം രാവിലെ തീരുമാനിക്കും. അദ്ദേഹത്തിന്റെ വ്യക്തമായ പ്ലാനിംഗിലാണ് ബ്രസീല്‍ മുന്നേറുന്നത്. ഒരു ഉദാഹരണം മാത്രം- വില്ലിയാന് എന്ന മധ്യനിരക്കാരനെ മെക്സിക്കോക്കെതിരായ പ്രീക്വാര്‍ട്ടറില്‍ അദ്ദേഹം അറ്റാക്കിംഗ് മിഡ്ഫീല്ഡറുടെ റോളിലേക്ക് കൊണ്ട് വന്നു. വ്യക്തമായ നിര്‍ദ്ദേശവും നല്കി. വിംഗുകളിലൂടെയല്ല കയറേണ്ടത്. മൈതാന മധ്യത്തിലൂടെ. അത്തരമൊരു നീക്കം മെക്സിക്കോക്കാര്‍ ആലോചിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ബ്രസീല്‍ നേടിയ രണ്ട് ഗോളിലും വിലിയന്റെ മധ്യലൈന്‍ കുതിപ്പായിരുന്നു ഗോളുകളായത്. ടിറ്റേക്കുള്ള ഗുണം അദ്ദേഹം തന്റെ തന്ത്രങ്ങള്‍ക്കൊപ്പമാണ് താരങ്ങളെ റിക്രൂട്ട് ചെയ്തത്. സൂപ്പര്‍ താരങ്ങളെ അദ്ദേഹത്തിന് വേണ്ട-തന്റെ പ്ലാനിന് അനുയോജ്യരായവരെ മാത്രം മതി.

റോബര്‍ട്ടോ മാര്‍ട്ടിനസ്
ബെല്‍ജിയത്തിന്റെ പരിശീലകന് മാര്‍ട്ടിനസിനെ ജപ്പാനെതിരായ മല്സരതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ…? സൗമ്യഭാവം- മല്‍സരത്തില്‍ ജപ്പാന് രണ്ട് ഗോളടിക്കുന്നു. അപ്പോഴും ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചു. അതേ സൗമ്യത. ആശങ്കയോ കോപമോ ഒന്നും ആ മുഖത്തില്ല. അര്ജന്റീനക്കാരന് സാംപോളിയായിരുന്നു അതെങ്കില്‍ മൈതാനത്ത് നിന്ന് പറപറക്കുമായിരുന്നു. രണ്ട് ഗോള്‍ വഴങ്ങിയിട്ടും താരങ്ങളെ വിളിച്ച്് ആശങ്കാ നിര്‍ദ്ദേശമൊന്നും നല്‍കിയില്ല. ശാന്തനായി തന്റെ പ്ലാന്‍ സഹപരിശീലകനോട് പറഞ്ഞു. അദ്ദേഹമത് താരങ്ങള്‍ക്ക് കൈമാറി. പിന്നെ കണ്ടത് മൂന്ന് ഗോളുകള്‍.

റഷ്യന്‍ പരിശീലകന് സ്റ്റാനിസ്ലാവ് ചര്‍ച്ചഷേവ് കണിശതയുള്ള പട്ടാളക്കാരനാണ്. ഇംഗ്ലണ്ടിന്റെ ജെറാത്ത് സൗത്ത്ഗെയിറ്റ് താരങ്ങളുടെ സ്വന്തം പരിശീലകന്. സ്വീഡന്റെ ജാനേ ആന്ഡേഴ്സണ് കര്‍ക്കശക്കാരനാണ്. സാകോ ഡാലിച്ച് എന്ന ക്രോട്ട് പരിശീലകന് ജനകീയനും. എല്ലാ താരങ്ങളോടും അഭിപ്രായം തേടുന്ന സ്വഭാവം. കാര്‍ക്കശ്യമെന്നത് അദ്ദേഹത്തിന്റെ നിഘണ്ടുവില്ലില്ല-നന്നായി കളിക്കുന്നവര്‍ക്കൊപ്പം നില്ക്കും.
നാളെയും മറ്റന്നാളും അത് കഴിഞ്ഞാലും ഈ പരിശീലകരുടെ തന്ത്രങ്ങളാണ് ഫുട്ബോള്‍ ടേബിളുകളില്‍ കൂലംകഷമായി ചര്‍ച്ച ചെയ്യപ്പെടുക. പരിശീലകരിപ്പോള്‍ കേവലം മൈതാന പരിശീലകരല്ല-സാങ്കേതിക പരിശീലകരാണ്. വീഡിയോ അനാലിസിസ്, കംപ്യൂട്ടര്‍ അനാലിസിസ് എന്നിവക്കൊപ്പം ഫിറ്റ്നസ് അവലോകനവും നടത്തി ശരിക്കും പോസിറ്റീവായി ചിന്തിക്കുന്നവര്‍. എല്ലാവരിലും പ്രകടമാവുന്ന വലിയ ഗുണം ആരും സൂപ്പര്‍ താരങ്ങള്‍ക്ക് പിറകെ പോവുന്നില്ല. എല്ലാവരും 100 ല്‍ 100 മാര്‍ക്ക് നല്‍കുന്നത് ആരോഗ്യത്തിനാണ്.
കവാനിക്ക് പരുക്കാണെങ്കില്‍ പുറത്ത്. മാര്‍സിലോക്ക് പരുക്കാണെങ്കില്‍ പുറത്ത്. മൈതാനതത്ത് വേണ്ടത് സമര്‍പ്പണമാണ്. അതിന് വേണ്ടത് ആരോഗ്യമാണ്. അതറിയുന്ന പരിശീലകരുടെ സമ്മര്‍ദ്ദവും ചെറുതല്ല. ഷൂട്ടൗട്ട് വേളയില്‍ തലയും താഴ്ത്തിയിരുന്ന ക്രോട്ട് കോച്ച് ഡാലിച്ചിനെ മാറ്റി നിര്‍ത്തിയാല്‍ ചങ്കുറപ്പുളളവരാണ് എല്ലാവരും. നാല് വര്‍ഷത്തോളമായി അവരുടെ ഒരുക്കങ്ങളുടെ പരിസമാപ്തിയാണിപ്പോള്‍. എല്ലാവരും കപ്പിലേക്കാണ് നോക്കുന്നത്-അത് പരസ്യമായി പറയുന്നില്ലെന്ന് മാത്രം. ആരായിരിക്കും ജൂലൈ 15ന് ലുഷിനിക്കി സ്േേഡിയത്തില്‍ തല ഉയര്‍ത്തുക. കാത്തിരിക്കാമല്ലേ….
അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറായം-ഇവിടെ കണ്ട 32 പരിശീലകരിലെ അബദ്ധം അര്ജന്റീനക്കാരന് ജോര്‍ജ് സാംപോളിയായിരുന്നു. സര്‍ക്കസ് റിംഗിലെ കോമാളിയെ പോലെയാണ് അദ്ദേഹത്തെ തോന്നിയത്. ഒരു നിലപാടുമില്ലാത്ത, സ്വന്തം താരങ്ങളെ അറിയാത്ത വെറിയനായ ഒരു കാരണവര്‍…..
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala20 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala19 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala20 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala16 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala22 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

