കണ്ണൂര്‍: കണ്ണൂരില്‍ ഗര്‍ഭിണിയായ സ്ത്രീ ബസ്സിനടിയില്‍ പെട്ട് മരിച്ചു. മിംസ് ആശുപത്രിയിലെ നേഴ്‌സായ ദിവ്യയാണ് ദാരുണമായി മരിച്ചത്. പേരാവൂരിലെ വാരപ്പീടികയിലാണ് സംഭവം.

ബസില്‍ കയറുമ്പോള്‍ വസ്ത്രം കുടുങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ബസ്സിലേക്ക് കയറുമ്പോള്‍ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു ദിവ്യ. ദിവ്യയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ആറുമാസം ഗര്‍ഭിണിയായിരുന്നു ദിവ്യ.