തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം വ്യാപകമായി നടത്തുന്ന അക്രമങ്ങള്‍ നിര്‍ത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസ് നിയമപരമായി നേരിടാന്‍ സിപിഎം തയ്യാറാകണമെന്നും അക്രമ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇരട്ട കൊലയില്‍ കോണ്‍ഗ്രസിന് പങ്കില്ല. കൊലപാതക രാഷ്ട്രീയം കോണ്‍ഗ്രസ് നയവും അല്ല. ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലി തകര്‍ക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അടൂര്‍ പ്രകാശിനെതിരായ ആക്ഷേപത്തിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി ലീനയുടെ വീടും ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചു.