കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിദൂര വിദ്യാഭ്യാസം രണ്ടാം വര്‍ഷ കൊമേഴ്‌സ് പരീക്ഷയുടെ നൂറു കണക്കിന് ഉത്തര കടലാസുകളാണ് റോഡരികില്‍ കണ്ടെത്തിയത്. കണ്ണൂര്‍ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഉത്തരക്കടലാസുകള്‍ കിട്ടിയത്.

ഡിസംബര്‍ 23 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടേതാണ് കളഞ്ഞുകിട്ടിയ ഉത്തരക്കടലാസുകള്‍. ഹോം വാല്യുവേഷന് കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം. പരീക്ഷയുടെ ഫലം പുറത്തു വന്നിട്ടില്ല.

ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍വകലാശാല അറിയിച്ചു.