Connect with us

kerala

കരിപ്പൂര്‍ വിമാന ദുരന്തം: ഓര്‍മകളെ ഈ സ്‌നേഹഗോപുരം തലോടും

നടുക്കുന്ന ഓര്‍മകളുമായി കരിപ്പൂര്‍ വിമാനദുരന്തത്തിന് ഇന്നേക്ക് രണ്ട് വയസ്.

Published

on

നടുക്കുന്ന ഓര്‍മകളുമായി കരിപ്പൂര്‍ വിമാനദുരന്തത്തിന് ഇന്നേക്ക് രണ്ട് വയസ്. 2020 ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ദുബായില്‍ നിന്ന് 191 പേരേയുമായി വന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനം ദുരന്തത്തില്‍പെട്ടത്. പൈലറ്റിന്റെ അശ്രദ്ധയില്‍ ലാന്റിങ് പിഴച്ച വിമാനം റണ്‍വേയുടെ കിഴക്ക് ഭാഗത്തുള്ള താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. തകര്‍ച്ചയില്‍ വിമാനം മൂന്ന് കഷണങ്ങളായി പിളര്‍ന്നു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേര്‍ സംഭവ ദിവസം മരണപ്പെട്ടു. ചികിത്സയിലുള്ള മൂന്ന് യാത്രക്കാര്‍ പിന്നീട് മരിച്ചു. 160ല്‍ അധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ 60 ഓളം പേരുടെ പരിക്ക് നിസാരമായിരുന്നു. അപകട കാരണം പൈലറ്റിന്റെ വീഴ്ചയാണന്ന് പ്രാഥമിക അന്വേഷണത്തിലും ഡി.ജി.സി.എയുടെ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിട്ടും റണ്‍വേയുടെ പോരായ്മ കാരണമാക്കി വലിയ വിമാനങ്ങള്‍ കരിപ്പൂരിന് അന്യമാക്കിയിരിക്കുകയാണ്.

ദുരന്തത്തില്‍ മരണ സംഖ്യ കുറക്കാന്‍ കാരണമായത് പ്രദേശവാസികളുടെ ജീവന്‍ പണയം വെച്ച രക്ഷാപ്രവര്‍ത്തനങ്ങളായിരുന്നു. പ്രദേശമാകെ കോവിഡ് മഹാമാരി പടര്‍ന്ന് കയറിയ സാഹചര്യത്തിലും രക്ഷാ പ്രവര്‍ത്തനം നടത്തി മാതൃക കാണിച്ച പരിസരവാസികളോടുള്ള കടപ്പാട് പ്രകടിപ്പിച്ച് സമീപത്ത് സ്മാരകമുയരുന്നുണ്ട്. അപകടത്തില്‍പെട്ട യാത്രക്കാരും മരണപ്പെട്ട വരുടെ ആശ്രിതരും മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറം കരിപ്പൂര്‍ വിമാനപകട ചാരിറ്റിയുടെ നേതൃത്ത്വത്തില്‍ ചിറയില്‍ ഗവ. ആരോഗ്യ കേന്ദ്രത്തിന് വേണ്ടി 50 ലക്ഷം രൂപ ചെലവില്‍ സ്മാരക കെട്ടിടം പണിയുകയാണ്. യാത്രക്കാര്‍ക്ക് കിട്ടിയ ഇന്‍ഷൂറന്‍സ്തുകയില്‍ നിന്ന് ചെറിയ തുക ശേഖരിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം. അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്ന വയനാട് ചീരാല്‍ സ്വദേശി നൗഫല്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇതിന് വേണ്ടി മുന്നില്‍ നിന്നത്. നട്ടെല്ല് പൊട്ടിയ നൗഫല്‍ നീണ്ട 76 ദിവസത്തെ ചികില്‍സയില്‍ 15 ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. സഹോദരന്‍ റഹീമാണ് നൗഫലിനുവേണ്ടി ആശുപത്രിക്ക് കെട്ടിടം പണിയുന്നതിന് നിരവധി തവണ കൊണ്ടോട്ടിയില്‍ എത്തിയിരുന്നത്. ദുരന്തത്തിന്റെ ഓര്‍മ പുതുക്കി ഇന്ന് സംഭവ സ്ഥലത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഒത്തു കൂടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഒരു ദിവസം രണ്ടു പരീക്ഷ, ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയം; വിമര്‍ശനവുമായി അധ്യാപകര്‍

ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.

Published

on

ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയമെന്ന് അധ്യാപകരുടെ വിമര്‍ശനം. ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ക്രിസ്മസ് പരീക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഒരു ദിവസം രണ്ടു പരീക്ഷകള്‍ നടത്തുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചുമാണ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്തിറക്കിയത്. ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നതാണ് അധ്യാപരുടെ ആവശ്യം

Continue Reading

kerala

അനധികൃത സ്വത്ത് സമ്പാദന കേസ്; എം.ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല

മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍ അജിത് കുമാറിനും ആശ്വാസം നല്‍കുന്നതാണ് ഹൈകോടതി ഉത്തരവ്.

Published

on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണത്തിന് ഹൈകോടതി അനുമതി നല്‍കിയില്ല. സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി തുടരന്വേഷണത്തിനായി കേസിലെ ഹരജിക്കാരനായ അഭിഭാഷകന്‍ നെയ്യാറ്റിന്‍കര നാഗരാജിന് വീണ്ടും പരാതി നല്‍കാമെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളും ഹൈകോടതി നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍ അജിത് കുമാറിനും ആശ്വാസം നല്‍കുന്നതാണ് ഹൈകോടതി ഉത്തരവ്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എക്‌സൈസ് കമീഷണറും എ.ഡി.ജി.പിയുമായ എം.ആര്‍. അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തുടര്‍നടപടിക്ക് ഉത്തരവിട്ടത്. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി തേടിയ ശേഷമാണോയെന്ന് ഹൈകോടതി ചോദിച്ചിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കും മുമ്പ് മുന്‍കൂര്‍ അനുമതി തേടണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം ആരാഞ്ഞത്.

നേരത്തെ നെയ്യാറ്റിന്‍കര പി. നാഗരാജിന്റെ പരാതിയിലാണ് വിജിലന്‍സ് കോടതി എ.ഡി.ജി.പിക്കെതിരെ തുടര്‍ നടപടിക്ക് ഉത്തരവിട്ടത്. എം.എല്‍.എ ആയിരുന്ന പി.വി. അന്‍വര്‍ നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്, ആരോപണത്തില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണം നടത്തിയത് സംസ്ഥാന പൊലീസ് മേധാവിയാണോയെന്ന കോടതിയുടെ ചോദ്യത്തിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെന്നായിരുന്നു മറുപടി. ഉന്നത ഉദ്യോഗസ്ഥനെതിരെ കീഴുദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണം എങ്ങിനെ ശരിയാകുമെന്ന് കോടതി ചോദിച്ചു.

Continue Reading

kerala

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ്; തെളിവുകള്‍ പുറത്ത്

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വൈഷ്ണ സുരേഷിന്റെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്.

Published

on

തിരുവനന്തപുരം മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടലിനായി ഇടപെട്ടത് മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ്. ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടതിന് തെളിവായി ദൃശ്യങ്ങളും പുറത്ത് വന്നു. വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാരാണ്. ഈ രേഖ വെച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയതെന്ന വിവരമാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വൈഷ്ണ സുരേഷിന്റെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഹിയറിങ് പൂര്‍ത്തിയായ ശേഷമാണ് കമ്മീഷന്റെ തീരുമാനം.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

Continue Reading

Trending