india

ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രി

By web desk 1

July 27, 2021

ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയാകും. ബൊമ്മെയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ലിംഗായത്ത് നേതാവും ബി.എസ് യെഡിയൂരപ്പയുടെ വിശ്വസ്തനുമാണ് ബസവരാജ്.

ബിജെപി ദേശീയ നേതൃത്വം നിശ്ചയിച്ച കേന്ദ്ര നിരീക്ഷകര്‍ ബെംഗളുരുവിലെത്തി കൂടിയാലോചയ്ക്ക് ശേഷമാണ് തീരുമാനം. അതിനിടെ, കൂറുമാറി ബിജെപിയിലെത്തിയവര്‍ മന്ത്രിസഭാംഗങ്ങളാകാന്‍ സമ്മര്‍ദം ശക്തമാക്കി. യെഡിയൂരപ്പയുടെ രാജിയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.