റിലീസിന് മുമ്പേ തന്നെ പണംവാരി വരവറിയിച്ചിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കള്ളന്റെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണി. റിലീസിന് മുമ്പേ ചിത്രം അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചു പിടിച്ചാണ് മലയാള സിനിമാ ചരിത്രത്തിലെ തന്നെ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. സിനിമയുടെ ഡിജിറ്റല്‍, സാറ്റലൈറ്റ്, ഓവര്‍സീസ്, തിയറ്റര്‍ തുടങ്ങിയവയുടെ അവകാശങ്ങളുടെ വില്‍പനയിലൂടെയാണ് കൊച്ചുണ്ണി കോടികള്‍ വാരിക്കൂട്ടിയത്.
ഇറോസ് ഇന്റര്‍നാഷണലാണ് സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക് എന്നിവയുടെ റൈറ്റ്‌സ് ഏകദേശം 25 കോടി രൂപയ്ക്കാണ് ഇവര്‍ നേടിയത്. മ്യൂസിക്ക് റൈറ്റ്‌സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന് തന്നെയാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിര്‍മാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാര്‍. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിങ് റൈറ്റ്‌സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ചിത്രം വാരിക്കൂട്ടിയത് കോടികള്ളാണ്.
ഫാര്‍സ് ഫിലിംസ് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 40 കോടിക്ക് മുകളില്‍ നിര്‍മാണ ചെലവ് വരുന്ന ചിത്രമായ കായംകുളം കൊച്ചുണ്ണി ഗോകുലം പ്രൊഡക്ഷന്‍സ് ആണ് നിര്‍മിച്ചിരിക്കുന്നത്.