Connect with us

Video Stories

ഗുരുതര സുരക്ഷാ വീഴ്ച: ഫാറുഖ് അബ്ദുല്ലയുടെ വീട്ടിലെ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Published

on

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേക് അതിക്രമിച്ചു വാഹനമോടിച്ചു കയറ്റിയ ആള്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. അതേസമയം സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഫാറൂഖ് അബ്ദുല്ല സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. സുരക്ഷാ ചുമതലയുള്ള ഒരാള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കറുപ്പ് മഹീന്ദ്ര എക്‌സൂവീ കാര്‍ ഫാറൂഖ് അകറുപ്പ് നിറത്തിലുള്ള മഹീന്ദ്ര എക്‌സ്യൂവീകാര്‍ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. അക്രമിച്ചു കയറിയ ശേഷം ടേബിള്‍ ഗ്ലാസുകള്‍ എറിഞ്ഞുടക്കുകയും വീട്ടില്‍ പാരാക്രമം കാണിക്കുകയും ചെയ്തു. കിടപ്പു മുറിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു പോലീസ് വെടിവെയ്പ് നടന്നത്. മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അയാള്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് സിആര്‍പിഎഫിനെ ഉദ്ധരിച്ച് പ്രസ്സ് ട്രസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കുട്ടികളെ മര്‍ദ്ദിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ആള്‍ക്കെതിരെ കേസ്‌

തിക്രമവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.

Published

on

മധ്യപ്രദേശിലെ രത്ലാം ജില്ലയില്‍ ആറുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ ആവര്‍ത്തിച്ച് തല്ലുകയും ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അജ്ഞാതനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസമാണ് വിവാദമായ സംഭവം നടന്നത്.

അതിക്രമവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. കുട്ടികളെ മര്‍ദ്ദിച്ചയാളുടെ കൂട്ടാളിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

വ്യാഴാഴ്ച അതിക്രമത്തിനിരയായ കുട്ടികളും രക്ഷിതാക്കളും മനക് ചൗക്ക് പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.

കുട്ടികളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വൈറല്‍ ആയിരുന്നുവെന്നും ഒരു മാസം മുന്‍പുള്ള വീഡിയോ ആയിരുന്നു ഇതെന്നും രത്‌ലാം അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് രാകേഷ് ഖക പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനും പ്രതികളെ കണ്ടെത്താനും സൈബര്‍ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അശ്ലീല പ്രവൃത്തി, അന്യായമായി തടവില്‍ വയ്ക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ വെറുപ്പ്, വിദ്വേഷം, ഭിന്നത എന്നിവ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അജ്ഞാത പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Continue Reading

Video Stories

ഷോക്കടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍; വൈദ്യുതി നിരക്ക് കൂട്ടുന്നതില്‍ തീരുമാനം ഇന്ന്, യൂണിറ്റിന് 10-20 പൈസ കൂട്ടിയേക്കും

നിരക്ക് കൂട്ടുന്നതിനോട് സർക്കാരും യോജിച്ചിരുന്നു.

Published

on

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. റെഗുലേറ്ററി കമ്മിഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക് വർധന മുഖ്യമന്ത്രിയെ അറിയിക്കും.

ഇതിന് ശേഷം വിഞാപനം ഇറക്കും. അതേസമയം, സമ്മർ താരിഫ് വേണം എന്ന കെഎസ്‍ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല. വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ തരിഫ് വേണം എന്നാണ് കെഎസ്‍ഇബിയുടെ ആവശ്യം. നിരക്ക് കൂട്ടുന്നതിനോട് സർക്കാരും യോജിച്ചിരുന്നു.

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിരവധി കാരണങ്ങളാണ് കെഎസ് ഇബി പറയുന്നത്. ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകൾ എന്നിങ്ങനെയാണ് നിരക്ക് വര്‍ധനവിനുള്ള കാരണങ്ങളായി പറയുന്നത്.

നവംബര്‍ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. ജനുവരി മുതല് മെയ് വരെ യൂണിറ്റിന് പത്ത് പൈസ സമ്മർ താരിഫ് ഉള്‍പ്പെടെയുള്ള നിരക്ക് വര്‍ധനയാണ് കെഎസ്ഇബിയുടെ ആവശ്യം.

ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും. ഇതിനാൽ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണന്ന് മന്ത്രി കെ കൃഷ്ണകുട്ടിയും പറയുന്നു. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading

Video Stories

അഭിമന്യു കൊലപാതകം; കേസിലെ പ്രാരംഭ വിചാരണ ഇന്നാരംഭിക്കും

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതക കേസിലെ പ്രാരംഭ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കുറ്റപത്രം അനുസരിച്ച് ചുമത്തിയ കുറ്റങ്ങളിന്മേലുള്ള വാദം പ്രൊസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും അറിയിക്കും. കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കോടതിയില്‍ ഹാജരാകണമെന്ന് കോടതിയുടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയായ അര്‍ജ്ജുനെ അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം.

കേസിലെ 16 പ്രതികള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ഹംസയാണ് കേസിലെ പ്രധാന പ്രതി. കേസിലെ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പുനസൃഷ്ടിച്ചാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.

എറണാകുളം സെന്‍ട്രല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമ!ര്‍പ്പിച്ച രേഖകളായിരുന്നു കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളായിരുന്നു കോടതിയില്‍ നിന്ന് നഷ്ടമായത്.

എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പ്രോസിക്യൂഷന്‍ രേഖകള്‍ വീണ്ടും തയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു. ഈ രേഖകള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് വിചാരണ കോടതി അറിയിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രതികളെ പൊലീസ് മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിരോധനത്തിനുള്ള കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളില്‍ അഭിമന്യു കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നു.

Published

on

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന
അഭിമന്യുവിന്റെ കൊലപാതക കേസിലെ പ്രാരംഭ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.

കുറ്റപത്രം അനുസരിച്ച് ചുമത്തിയ കുറ്റങ്ങളിന്മേലുള്ള വാദം പ്രൊസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും അറിയിക്കും. കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കോടതിയില്‍ ഹാജരാകണമെന്ന് കോടതിയുടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയായ അര്‍ജ്ജുനെ അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം.

കേസിലെ 16 പ്രതികള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ഹംസയാണ് കേസിലെ പ്രധാന പ്രതി. കേസിലെ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പുനസൃഷ്ടിച്ചാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.

എറണാകുളം സെന്‍ട്രല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളായിരുന്നു കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളായിരുന്നു കോടതിയില്‍ നിന്ന് നഷ്ടമായത്.

Trending