More
സോളാര്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് പരാതി

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് പരാതി നല്‍കി. നിയമസഭയില്‍ വെക്കാതെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന് കാണിച്ചാണ് കെ.സി ജോസഫ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. അതേസമയം, സോളാര്‍ റിപ്പോര്‍ട്ടിന് ഉമ്മന്‍ചാണ്ടി അപേക്ഷ നല്‍കി. ചീഫ് സെക്രട്ടറിക്കാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
ഇന്നലെയാണ് റിപ്പോര്‍ട്ട് പ്രകാരം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്‌നുമെതിരെ കേസെടുക്കാനുള്ള നിയമോപദേശം ലഭിച്ചുവെന്ന് പിണറായി അറിയിച്ചത്. റിപ്പോര്‍ട്ട് വിശദീകരിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സോളാര്‍ റിപ്പോര്‍ട്ട് നിമയസഭയില്‍ വെക്കാതെയുള്ള നടപടി ശരിയായില്ലെന്നായിരുന്നു ആക്ഷേപം. തുടര്‍ന്ന് ഇന്ന് കെ.സി ജോസഫ് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് പരാതി നല്‍കുകയായിരുന്നു.
അതിനിടെ, സോളാര്‍ കേസിലെ ആദ്യ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. മൂന്ന് എസ്.പിമാരേയും ഒരു ഡി.വൈ.എസ്.പിയേയും രണ്ട് സി.ഐമാരേയും സ്ഥലം മാറ്റി. എസ്.പിമാരായ സുദര്‍ശന്‍, അജിത്, റെജി ജേക്കബ്, ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ എബ്രഹം, സി.ഐമാരായ റോയി, ബിജു ജോണ്‍ ലൂക്കോസ് എന്നിവരേയും കേസുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റി.
kerala
സിനിമയ്ക്ക് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും; നിർമാതാകൾ ഹൈക്കോടതിയിൽ

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരണവുമായി നിർമാതാകൾ. ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ എന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ പറഞ്ഞു.
ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.
സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കി.
More
പാക് നടി ഹുമൈറ അസ്ഗർ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ
മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു

കറാച്ചി: പാകിസ്താൻ നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിഹാദ് കൊമേഴ്‌സ്യൽ ഏരിയയിലെ ആറാം ഫേസിലെ അപ്പാര്‍ട്ട്മെന്‍റിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തെക്കുറിച്ച് കൂടുതൽ ദുരൂഹതകൾ ഉയര്‍ത്തുന്നു.
വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് വാതിൽ തകര്‍ത്താണ് അകത്തുകടന്നത്. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 32കാരിയായ അസ്ഗർ കഴിഞ്ഞ ഏഴ് വർഷമായി അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും നിലവിൽ സ്വാഭാവിക മരണമാകാനുള്ള സാധ്യതയായിട്ടാണ് അധികൃതർ കേസ് കണക്കാക്കുന്നത്. ഔപചാരിക അന്വേഷണം നടന്നുവരികയാണ്, വസ്തുതകൾ വ്യക്തമാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോറൻസിക് ടീം സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ഡിഐജി റാസ അറിയിച്ചു.
മൃതദേഹം കൂടുതൽ പരിശോധനക്കായി ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുപോയി. മൃതദേഹം അഴുകിയിരുന്നുവെന്നും അതിനാൽ മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ പ്രയാസമായിരിക്കുമെന്നും പോസ്റ്റ്‌മോർട്ടത്തിന് ചുമതലയുള്ള ഡോ. സമ്മയ്യ സയ്യിദ് പറഞ്ഞു. അപ്പാർട്ട്മെന്‍റ് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും നിർബന്ധിതമായി കടന്നുകയറിയതിന്‍റെയോ സമരത്തിന്‍റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിഗ് ബ്രദർ ഫോർമാറ്റിന്‍റെ പ്രാദേശിക പതിപ്പായ എആർവൈ ഡിജിറ്റലിന്‍റെ റിയാലിറ്റി പരമ്പരയായ ‘തമാഷാ ഘർ’ലൂടെയാണ് ഹുമൈറ അസ്ഗർ പ്രശസ്തയാകുന്നത്. 2015-ൽ പുറത്തിറങ്ങിയ പാകിസ്ഥാൻ ചിത്രമായ ‘ജലൈബീ’യിലും എഹ്സാൻ ഫറാമോഷ്, ഗുരു എന്നിവയുൾപ്പെടെ വിവിധ ടെലിവിഷൻ ഷോകളിലും അഭിനയിച്ചു.
kerala
സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
-
kerala1 day ago
കൊച്ചി റിഫൈനറിയില് അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്മാണം അനിശ്ചിത്വത്തിൽ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര് കുടുങ്ങി
-
kerala3 days ago
ഉരുള് ദുരന്തത്തില് ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്മാതാവ് ലിസ്റ്റിന് സ്റ്റീഫന്
-
kerala2 days ago
സര്ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി