india

മോദിയുടെ പൂതി മനസ്സില്‍വെച്ചാല്‍ മതി: കെ.സി വേണുഗോപാല്‍

By Chandrika Web

March 04, 2023

കേരളം പിടിക്കുമെന്ന മോദിയുടെ പ്രസ്താവന സംസ്ഥാനത്തെ മനസ്സിലാക്കാതെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. പൂതി മനസ്സില്‍വെച്ചാല്‍ മതി. കേരളത്തില്‍ പൂജ്യം സീറ്റായിരിക്കും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കിട്ടുക. കേന്ദ്രം പാചകവാതകവില കൂട്ടിയപ്പോള്‍ കേരളത്തില്‍ സി.പി.എം ഇന്ധനസെസ് കൂട്ടുകയാണ്. തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങളെ സി.പി.എം വിരട്ടുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

എം.കെ രാഘവന്‍ എം.പി പ്ലീനറി സമ്മേളനത്തില്‍ പറയാതെ പാര്ട്ടിക്കകത്തെ കാര്യങ്ങള്‍ പുറത്തുപറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.