kerala
കുരുതിക്കളമായി കേരളം
തുടര്‍ച്ചയായ കൊലപാതകങ്ങളിലൂടെ കുരുതിക്കളമായി കേരളം. പൊലീസ് പൂര്‍ണമായി നിഷ്ക്രിയമായതോടെ ഭീതിജനകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. പാലക്കാട് ജില്ലയില്‍ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. പൊലീസിനെ നോക്കുകുത്തിയാക്കി അക്രമസംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ സര്‍ക്കാര്‍ നിശബ്ദമായിരിക്കുന്നു. നേരത്തേ കണ്ണൂരടക്കം മലബാറിലായിരുന്നു രാഷ്ട്രീയ കൊലപാതകങ്ങള്‍ സ്ഥിരമായി അരങ്ങേറിയതെങ്കില്‍ ഇപ്പോഴിത് സംസ്ഥാന വ്യാപകമായി. പൊലീസിന്റെ നിഷ്ക്രിയത്വവും പൊലീസ് ഭരണത്തിന്റെ പിടിപ്പുകേടുമാണ് കൊലപാതകങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ആക്ഷേപം. പാലക്കാടും തിരുവനന്തപുരത്തുമടക്കം പട്ടാപ്പകല്‍ ആരും കൊല്ലപ്പെടാമെന്ന സ്ഥിതിയിലേക്ക് കേരളം മാറിയിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് സി.പി. എമ്മില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടും പൊലീസ് നന്നാകുന്നില്ല. സി.പി.എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടന്ന ജില്ലാ സമ്മേളനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയത് ആഭ്യന്തര വകുപ്പായിരുന്നു.
മലബാറില്‍ സി.പി.എമ്മും ആര്.എസ്.എസും തമ്മിലായിരുന്നു ഏറ്റുമുട്ടലെങ്കില്‍ ആലപ്പുഴയിലും പാലക്കാട്ടും ആര്.എസ്.എസ് എസ്.ഡി. പി.ഐയും തമ്മിലാണ്. എല്ലായിടത്തും പൊലീസ് നിഷ്ക്രിയമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ഡിസംബര്‍ 17ന് ആലപ്പുഴയില്‍ നടന്ന ഇരട്ടക്കൊലപാതകം. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ വീടിനു സമീപത്തുവെച്ച് കൊല ചെയ്യപ്പെട്ട് 10 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് ആലപ്പുഴ നഗരത്തില്‍ ബി.ജെ.പി പിന്നാക്ക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്രീനിവാസ് കൊല്ലപ്പെട്ടു.
ഷാന്‍ വധക്കേസിനെ തുടര്‍ന്നുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപം അന്നുതന്നെയുണ്ടായി. രണ്ടു കേസിലെയും പ്രതികള്‍ക്ക് സംസ്ഥാനം വിട്ടു പോകാന്‍ വേണ്ട സൗകര്യങ്ങളാണ് പൊലീസ് ഒരുക്കിക്കൊടുത്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 15നു ഭാര്യയുടെ കണ്മുന്നില് കൊലചെയ്യപ്പെട്ട ആര്.എസ്.എസ് പ്രവര്ത്തകന് എസ്. സഞ്ജിത്തിന്റെ കൊലപാതകികളെ കണ്ടെത്താന്‍ പൊലീസ് ഏറെ അമാന്തിച്ചു. പ്രതികള്‍ക്കു സംസ്ഥാനം വിട്ടുപോകാന്‍ എല്ലാ അവസരവും ലഭിച്ചു. കിട്ടിയ പ്രതികളെ വച്ച് എഫ്.ഐ.ആര് തട്ടിക്കൂട്ടി അന്വേഷണം അവസാനിപ്പിക്കുകയാണ് പൊലീസ് ചെയ്തത്. സഞ്ജിത് കൊല്ലപ്പെട്ടത് ഭാര്യയുടെ മുന്നിലായിരുന്നെങ്കില്‍ സുബൈര്‍ കൊല്ലപ്പെട്ടത് ഉപ്പയുടെ മുന്നിലായിരുന്നു. സുബൈറിനെ കൊലപ്പെടുത്തന്‍ അക്രമിസംഘം സഞ്ചരിച്ചത് സഞ്ജിത്തിന്റെ കാറിലായിരുന്നു എന്നതാണ് ഏറെ പ്രധാനം. സഞ്ജിത് കൊലചെയ്യപ്പെടുന്നതിനു മുന്‍പേ വര്‍ക്ക് ഷോപ്പിലായ ഈ കാര്‍ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ സുപ്രധാനമായ കണ്ണിയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.കേരളം ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന വിധമാണ് അനുദിനം വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് പോലും ഇത്ര നികൃഷ്ടമായ കൊലപാതകങ്ങള്‍ നടക്കുന്നെന്നത് ഞെട്ടിക്കുന്നതാണ്. കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. എന്നാല്‍ പൊലീസിന് ഒന്നും ചെയ്യാനാകുന്നില്ലെന്നായിരുന്നു മറുപടി.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
kerala
റേറ്റിങ് തിരിമറിയില്‍ ഇടപെട്ട് ബാര്‍ക്; സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തും
ടെലിവിഷന്‍ റേറ്റിങില്‍ ജീവനക്കാരന് കൃത്രിമം കാണിച്ചെന്ന വാര്‍ത്തയില്‍ ഇടപെട്ട് ബാര്‍ക് ഇന്ത്യ. ബാര്‍ക്ക് ഇന്ത്യ ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിട്ടു. ഫോറന്‍സിക് ഓഡിറ്റിനായി ഒരു സ്വതന്ത്ര ഏജന്‍സിയെ നിയമിച്ചതായി ബാര്‍ക് അറിയിച്ചു. അടിയന്തരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും റേറ്റിങ് തിരിമറി ആരോപണം കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു.
ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക് ജീവനക്കാര്‍ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്‍ എത്തിയെന്ന മാധ്യമ വാര്‍ത്തയിലാണ് ബാര്‍ക് ഇന്ത്യയുടെ നടപടി. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതായും, വിഷയം അടിയന്തിരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ ഫോറന്‍സിക് ഓഡിറ്റിന് ബാര്‍ക്ക് ഉത്തരവിട്ടു.
ഫോറന്‍സിക് ഓഡിറ്റ് നടത്തുന്നതിന് ഒരു പ്രശസ്ത സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചതായും ബാര്‍ക്ക് ഇന്ത്യ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതുവരെ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ബാര്‍ക്ക് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. തത്പരകക്ഷികളോട് സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാര്‍ക്ക് ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
kerala
വോട്ടര്‍ക്ക് നേരിട്ട് എസ്ഐആർ ഫോം നല്‍കിയില്ല; ബിഎല്‍ഒയെ മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ
കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫിസറെ (ബിഎല്‍ഒ) മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ റിമാൻഡ് ചെയ്തു. ബവ്റിജസ് കോർപറേഷൻ ബന്തടുക്ക ഔട്ട്ലെറ്റിലെ എല്‍ഡി ക്ലര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയായ സുരേന്ദ്രനെ ആഡൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയും മർദിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
ബിഎൽഒയുടെ ജോലി തടസ്സപ്പെടുത്തുകയും കോളറിൽ പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. മർദനം സംബന്ധിച്ച് അജിത്ത് ജില്ലാ കലക്ടർക്കും പരാതി നൽകി.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
Environment12 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india8 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

