Connect with us

kerala

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം

Published

on

തിരുവനന്തപുരം: ഇന്നുമുതല്‍ ആരംഭിക്കുന്ന തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്തമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

വ്യാഴാഴ്ചയും വെളളിയാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് ഇടിമിന്നലോടുകൂടിയ മഴയാണ് തുലാവര്‍ഷത്തിന്റെ പ്രത്യേകത. ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ സമുദ്രത്തിലും ചുഴലിക്കാറ്റുകള്‍ രൂപമെടുക്കുന്നതു ഈ കാലയളവിലാണ്.

ഉച്ചയ്ക്കു 2 മുതല്‍ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇതു തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണു സാധ്യത. ഇത്തരം ഇടിമിന്നല്‍ കൂടുതല്‍ അപകടകരമാണെന്നും മനുഷ്യ ജീവനും വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സംഭവിക്കാം. മിന്നലില്‍ പൊള്ളലേല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം.അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികള്‍ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം

ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു.

Published

on

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് -19 കേസുകള്‍ 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ 769 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍.

രാജ്യത്ത് 6,133 സജീവ കേസുകളുണ്ട്. ഭൂരിഭാഗം കേസുകളും സൗമ്യമാണെന്നും വീട്ടില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ജനുവരി മുതല്‍ രാജ്യത്ത് 65 കോവിഡുമായി ബന്ധപ്പെട്ട മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 22 വരെ, രാജ്യത്തുടനീളം 257 സജീവ കേസുകളുണ്ട്. ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖം (ഐഎല്‍ഐ), ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നെസ് (SARI) കേസുകള്‍ സംയോജിത ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള സംസ്ഥാന-ജില്ലാ നിരീക്ഷണ സംഘങ്ങള്‍ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഐസിഎംആര്‍ വിആര്‍ഡിഎല്‍ നെറ്റ്വര്‍ക്ക് വഴി പൂര്‍ണ്ണ ജീനോം സീക്വന്‍സിംഗിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പോസിറ്റീവ് സാരി സാമ്പിളുകളും അയച്ചിട്ടുണ്ട്,’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികളും തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിനായി ജൂണ്‍ 2, 3 തീയതികളില്‍ ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ സുനിത ശര്‍മ്മയുടെ നേതൃത്വത്തില്‍ സാങ്കേതിക അവലോകന യോഗങ്ങള്‍ നടത്തി.

Continue Reading

kerala

നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍

അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

Published

on

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി അനന്തുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് കാണാനെത്തിയത്.

അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അനന്തുവിന്റെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേരാണ് ഒന്ന് അവസാനമായി കാണാന്‍ തടിച്ചുകൂടിയത്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

പത്താം ക്ലാസിലെ സ്‌കൂളിന്റെ പ്രതീക്ഷയായിരുന്നെന്നും അധ്യാപകരോടും കൂട്ടുകാരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന കുട്ടിയായിരുന്നുവെന്നും അധ്യാപകര്‍ ഓര്‍ത്തു. നന്നായി പാട്ടുപാടുകയും സ്‌കൂളിലെ കലാപരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന അനന്തു ഇനിയില്ലെന്ന യാഥാര്‍ഥ്യം അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കണ്ണു നനയിച്ചു.

ഇന്നലെ രാത്രിയാണ് വഴിക്കടവ് തോട്ടില്‍ കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാന്‍ പോയ അനന്തു പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷനെടുത്ത് കെണിയൊരുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലീസ്

Continue Reading

kerala

വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Published

on

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. ജൂണ്‍ 10, 11, 12 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ജൂണ്‍ 10: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം

ജൂണ്‍ 11: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്

ജൂണ്‍ 12: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിരുന്നു. വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

Continue Reading

Trending