Film

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19ന്

By webdesk14

July 17, 2023

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ത്രിതല ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക.തെരഞ്ഞെടുക്കപ്പെട്ട 42 ചിത്രങ്ങളില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. മികച്ച നടനുള്ള പുരസ്‌കാരത്തിനായി മമ്മുട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണ് മത്സരമെന്നാണ് വിവരം.