kerala

കേരള നിയമസഭാ മന്ദിരം രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ഉത്ഘാടനം ചെയ്തു

By webdesk15

May 22, 2023

കേരള നിയമസഭാ മന്ദിരം രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉത്ഘാടനം ചെയ്തു. മലയാളികൾ വിദ്യസമ്പന്നരും അധ്വാനശീലമുള്ളവാരാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.  ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന പരിപാടിയിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ , സ്പീക്കർ എ .എൻ. ഷംസീർ , പ്രതിയപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുത്തു. 2023 ജനുവരി 9 മുതൽ 15 വരെ നിയമസഭാ പരിസരത്തുവച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം സംബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള സുവനീറിന്റെ പ്രകാശനവും ചടങ്ങിൽവച്ച് ഉപരാഷ്ട്രപതി നിർവ്വഹിച്ചു . നിയമസഭാ മന്ദിരത്തിന്റെ പരിസരത്തിന്റെ നവീകരണ പ്രവർത്തനങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മുൻ നിയമസഭാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.