Connect with us

kerala

എത്ര വലിയ താരമായാലും ലഹരി ഉപയോഗിച്ചാൽ മാറ്റിനിർത്തും ; പൊലീസ് പരിശോധന സ്വാഗതം ചെയ്ത് ഫിലിം ചേംബർ

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയതായും സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ പറഞ്ഞിരുന്നു

Published

on

സിനിമാ സെറ്റുകളിൽ ലഹരി മരുന്ന് ഉപയോഗം തടയാനുള്ള പൊലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ. എത്ര വലിയ താരമായാലും ലഹരി ഉപയോഗിച്ചാൽ മാറ്റിനിർത്തുമെന്നും സിനിമാ സെറ്റിലെ ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞു.ഇനിയും ഇത് വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും വിവരങ്ങൾ കിട്ടിയാൽ പൊലീസിന് കൈമാറുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്ന് നിർമ്മാതാക്കൾക്ക് അറിയാം. തത്കാലം നിർമ്മാതാക്കൾ പേരുകൾ പൊലീസിന് നൽകില്ല. എന്നാൽ വേണ്ടി വന്നാൽ കൊടുക്കും. സുരേഷ്‌കുമാർ പറഞ്ഞു.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയതായും സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ പറഞ്ഞിരുന്നു.എന്തെങ്കിലും വിവരം ലഭിച്ചാൽ റെയ്‌ഡ് നടത്തും. പക്ഷെ ഇതുവരെ ആരിൽനിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി രേഖപ്പെടുത്തും. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘രാഹുല്‍ ഇപ്പോള്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയുന്ന ഒരേ ഒരാള്‍ മുഖ്യമന്ത്രിയാണ്’; അടൂര്‍ പ്രകാശ്

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു

Published

on

തിരുവനനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ എവിടെ ഉണ്ടെന്ന് ഇപ്പോൾ അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

രാഹുലിന്റെ അറസ്റ്റ് വൈകുന്നത് പൊലീസിന്റെ തിരക്കഥയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു. രാഹുലിനെതിരായ നടപടി രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമാണ്. എന്നാൽ നിരവധി ആരോപണവും പരാതികളുണ്ടായിട്ടും വീണ്ടും ചിലരെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല സ്വർണകൊള്ളയിൽ ജയിലിലായിട്ടും പത്മകുമാറിന് എതിരെ നടപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

ട്രെയിനുകള്‍ വൈകിയോടുന്നു; കൃത്യ സമയത്ത് ദര്‍ശനം നടത്താന്‍ കഴിയാതെ ശബരിമല തീര്‍ത്ഥാടകര്‍

ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍..

Published

on

ശബരിമല: ട്രെയിനുകള്‍ വൈകിയോടുന്നതില്‍ പ്രതിസന്ധിയിലായി ശബരിമല തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂവില്‍ നിര്‍ദേശിക്കുന്ന സമയത്തു തന്നെ ദര്‍ശനം നടത്തണമെന്ന കര്‍ശന നിര്‍ദേശം ഉണ്ടെന്ന നിലക്കാണ് ട്രെയിനുകള്‍ വൈകിയോടുന്നതില്‍ തീര്‍ഥാടകര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്.

സമയം തെറ്റി വന്നാല്‍ ദര്‍ശനത്തിനു കടത്തിവിടുമോ എന്ന സംശയമാണ് എല്ലാവര്‍ക്കും. ദര്‍ശനത്തിന് എത്തുന്നതില്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. പ്രത്യേകിച്ച് ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍്

ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ വൈകുന്നു. ചില തീര്‍ഥാടക സംഘങ്ങള്‍ ഒരു ദിവസം വൈകിയാണ് വരുന്നത്. സ്‌പോട് ബുക്കിങ് 5000 മാത്രമായി പരിമിതപ്പെടുത്തി.

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതില്‍ 20 ശതമാനം വരെ എത്താതിരിക്കുന്നുണ്ട്. ഇവരുടെ എണ്ണം കൂടി കണക്കാക്കി സ്‌പോട് ബുക്കിങ് നല്‍കണമെന്നാണ് തീര്‍ഥാടകരുടെ ആവശ്യം. ഇരുമുടിക്കെട്ടുമായി വരുന്ന ആരെയും തിരിച്ചയക്കാത്തത് ആശ്വാസകരമാണ്.

Continue Reading

kerala

യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടി; ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു

ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന്..

Published

on

രാജ്യത്ത് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാല്‍പതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കില്‍ അത് മുപ്പതിനായിരത്തിനടുത്താണ്. നാളത്തേക്കാണെങ്കില്‍ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്.

മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമെല്ലാം ഇതേ അവസ്ഥയാണ്. ടിക്കറ്റ് റദ്ദായാല്‍ മറ്റൊരു ടിക്കറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി യാത്രക്കാര്‍. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.

അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാര്‍ക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നല്‍കാന്‍ ഇന്‍ഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തില്‍ മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാര്‍ക്ക് വെല്ലുവിളിയാണ്.

പൈലറ്റ്മാരുടെ സമയക്രമത്തില്‍ ഡിജിസിഎ നിര്‍ബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇന്‍ഡിഗോ ആവര്‍ത്തിക്കുന്നു. വേഗത്തില്‍ എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.

 

Continue Reading

Trending