ഗോള്‍ഡ് കോസ്റ്റ്: ലോക ബാഡ്മിന്റണ്‍ റാങ്കിങില്‍ ഒന്നാമനായി ഇന്ത്യയുടെ സൂപ്പര്‍ താരം കിഡിംബി ശ്രീകാന്ത്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഇന്ന് പ്രഖ്യാപിച്ച പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. 76,895 പോയിന്റ് നേടിയ ശ്രീകാന്ത് നിലവിലെ ലോക ചാമ്പ്യനായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സെനെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്.

ഒന്നാം റാങ്ക് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീകാന്ത്. നേരത്തെ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ലോക റാങ്കിങില്‍ ഒന്നാമതെത്തിയിരുന്നു. 2015-ലാണ് സൈന ഒന്നാം റാങ്ക് നേടിയത്. വനിതകളുടെ റാങ്കിങില്‍ മൂന്നാംസ്ഥാനത്തുള്ള പി.വി സിന്ധുവാണ് ആദ്യ പത്തില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരം.