Connect with us

News

ഏഴ് നവജാത ശിശുക്കളെ വിഷം കുത്തിവെച്ചും അമിതമായി പാലു കൊടുത്തും ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി നഴ്‌സിന് മരണം വരെ തടവ്

ബ്രിട്ടനിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ ഏഴ് നവജാത ശിശുക്കളെ വിഷം കുത്തിവെച്ചും അമിതമായി പാലു കൊടുത്തും ക്രൂരമായി കൊലപ്പെടുത്തിയ നഴ്‌സ് ലൂസി ലെറ്റ്ബിക്ക് മരണം വരെ തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി.

Published

on

ലണ്ടന്‍: ബ്രിട്ടനിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ ഏഴ് നവജാത ശിശുക്കളെ വിഷം കുത്തിവെച്ചും അമിതമായി പാലു കൊടുത്തും ക്രൂരമായി കൊലപ്പെടുത്തിയ നഴ്‌സ് ലൂസി ലെറ്റ്ബിക്ക് മരണം വരെ തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി. ക്രൂരവും മുന്‍കൂട്ടി നിശ്ചയിച്ചതുമായ കൊലപാതകങ്ങളാണ് 33കാരിയായ നഴ്‌സ് നടത്തിയതെന്ന് വിചാരണ കോടതി ജഡ്ജി ജസ്റ്റിസ് ഗോസ് കെസി പറഞ്ഞു. ദുര്‍ബലരായ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ പ്രതി രാജ്യത്തിന് അപകീര്‍ത്തിയുണ്ടാക്കിയെന്നും ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള ഘടകങ്ങളൊന്നും കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ലെറ്റ്ബി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. രോഗബാധിതരും മാസം തികയാതെ ജനിക്കുകയും ചെയ്ത ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതോടൊപ്പം മറ്റ് ആറു പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശിക്ഷ വിധിക്കുമ്പോള്‍ ലെറ്റ്ബി കോടതിയില്‍ ഹാജരായിരുന്നില്ല. പ്രതിയെ നിര്‍ബന്ധിച്ച് ഹാജരാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. മറ്റ് 30 കുഞ്ഞുങ്ങളുടെ മരണത്തില്‍ കൂടി ലെറ്റ്ബിക്ക് പങ്കുള്ളതായി സശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്. 2015നും 2016നുമിടയ്ക്ക് നവജാത ശിശുക്കളുടെ വാര്‍ഡിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഇന്ത്യന്‍ വംശജനായ ശിശുരോഗ വിദഗ്ധര്‍ രവി ജയറാം ഉള്‍പ്പെടെയുള്ള ഡോക്ടമാരുടെ ഇടപെടലാണ് ലൂസിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സഹായകമായത്.

2015 ജൂണില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചതോടെ രവി ജയറാമും സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരും ലൂസിയുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. നഴ്‌സിനെതിരെ ഡോക്ടര്‍മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് ആദ്യം അവഗണിക്കുകയായിരുന്നു. ആരോപണങ്ങള്‍ തള്ളിയ മാനേജ്‌മെന്റ് ഡോക്ടര്‍മാരെ നിശബ്ദരാക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

2016ല്‍ ലൂസിയെ ഡ്യൂട്ടിയില്‍നിന്ന് മാറ്റി. ഇതിനെതിരെ ഇവര്‍ പരാതി നല്‍കിയിരുന്നു. നവജാത ശിശുക്കളുടെ വാര്‍ഡിലുണ്ടായ കൊലപാതക പരമ്പരയെക്കുറിച്ച് 2017ല്‍ മാത്രമാണ് ഡോക്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചത്. തങ്ങള്‍ ആശങ്ക പ്രകടിപ്പിച്ച ഉടന്‍ തന്നെ നഴ്‌സിനെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മൂന്നു കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഡോ. രവി ജയറാം പറയുന്നു. കേസില്‍ ലൂസി കുറ്റക്കാരിയാണെന്ന് തെളിയിക്കുന്ന ചില കുറിപ്പുകള്‍ നഴ്‌സിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി

ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

Continue Reading

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

kerala

വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി

വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.

Published

on

വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.

2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.

ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്‌ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending