ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയം. വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നിന്നു.

താങ്ങുവിലക്ക് നിയമനിര്‍മാണം നടത്തുന്നതില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമം പിന്‍വലിക്കുന്നതല്ലാതെ മറ്റൊരു വിഷയത്തിലും ചര്‍ച്ചക്കില്ലെന്ന് കിസാന്‍ സഭയും വ്യക്തമാക്കി.

മറ്റന്നാള്‍ മുതല്‍ പ്രഖ്യാപിച്ച സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൃഷി, ഭക്ഷ്യ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 40 കര്‍ഷക സംഘടനാ നേതാക്കളും പങ്കെടുത്തിരുന്നു. എട്ടിന് വീണ്ടും ചര്‍ച്ച നടത്തും.