തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹത കൂടുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യവുമായി പി ടി തോമസ് എം.എല്‍.എ. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി.ടി തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കത്തയച്ചത്.
ജയിലിനുള്ളില്‍ തന്നെ പ്രതികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു എന്ന മനസിലാകുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്ന് കത്തില്‍ ആരോപണമുണ്ട്. പുറത്തെക്കാള്‍ കൂടുതല്‍ സ്വാധീനവും സുഖസൗകര്യങ്ങളും ജയിലില്‍ ലഭിക്കുന്നതെന്നും ശരിയായ ദിശയിലുള്ള അന്വേഷണമല്ല ഇപ്പോള്‍ നടക്കുന്നതെന്നും പി.ടി തോമസ് കുറ്റപ്പെടുത്തി.
സംഭവത്തില്‍ കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണം ആവശ്യമാണെന്നും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് മുഖ്യമന്ത്രിയോട് എം.എ.എ കത്തില്‍ ആവശ്യപ്പെട്ടത്.
Be the first to write a comment.