സൗത്ത് കൊറിയന്‍ നടി സോങ് യൂ ജുങ് അന്തരിച്ചു. 26 വയസായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ സ്ലൈം ആര്‍ട്ടിസ്റ്റ് ഏജന്‍സിയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. നടി കഴിഞ്ഞ ശനിയാഴ്ച അന്തരിച്ചെന്നും സംസ്‌കാര ചടങ്ങുകള്‍ നടന്നെന്നും ഏജന്‍സി അറിയിച്ചു. അതേസമയം മരണകാരണം പുറത്തുവിട്ടിട്ടില്ല.

2013ല്‍ മോഡലിങ് രംഗത്തെത്തിയ സോങ് ഇതേ വര്‍ഷം തന്നെ ടിവി സീരിയലിലൂടെ അഭിനയത്തിലും കഴിവ് തെളിയിച്ചു. 2019ല്‍ ഡിയര്‍ മൈ നെയിം എന്ന സീരീയലിലാണ് ഒടുവില്‍ അഭിനയിച്ചത്