kerala

ഏറ്റുമാനൂരിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി ; വിഷം നൽകിയതെന്ന് സംശയം .

By webdesk15

September 12, 2023

കോട്ടയം ഏറ്റുമാനൂരിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി.കോടതിപ്പടി ഭാഗത്ത് വിവിധയിടങ്ങളിലായാണ് ആറ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്.ഏറ്റുമാനൂരിലെ കുന്നുംപുറത്ത് കോടതികൾക്കും, മൃഗാശുപത്രിയ്ക്കും, കെഎസ്ഇബി ഓഫീസ് പരിസരത്തുമായാണ് നാല് നായ്ക്കുട്ടികളെയും ,രണ്ട് നായ്ക്കളെയും ചത്ത നിലയിൽ കണ്ടെത്തിയത്.ഏതാനും നായ്ക്കളെ അവശനിലയിലും കണ്ടെത്തിയിട്ടുണ്ട്.വിഷാംശം ഉള്ളിൽ ചെന്നതാകാം മരണകാരണമെന്ന് മൃഗാശുപത്രി അധികൃതർ പറഞ്ഞു.വിഷം ചേർത്ത മാംസം ഇട്ടു നൽകിയതാണ് നായ്ക്കൾ കൂട്ടത്തോടെ ചാകുവാൻ കാരണമായതെന്ന് പറയപ്പെടുന്നു.രണ്ട് നായ്ക്കൾക്ക് അടിയന്തര ചികിത്സ നൽകിരക്ഷപെടുത്തി.