Connect with us

More

ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താന്‍ പൊലീസ് വയനാട്ടില്‍ തമ്പടിക്കുന്നു

Published

on

മാനന്തവാടി: കൊട്ടിയൂര്‍പീഡനം, ഒളിവില്‍ കഴിയുന്ന കന്യാസ്ത്രീകളെ അന്വേഷിച്ച് പൊലീസ് തമ്പടിക്കുന്നു. കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയില്‍ വികാരിയായിരുന്ന ഫാ.റോബിന്‍ വടക്കുംചേരി മുഖ്യപ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട കന്യാസ്ത്രീകളെ കണ്ടെത്താനാണ് കേളകം പൊലീസ് വയനാട്ടില്‍ തമ്പടിച്ചിരിക്കുന്നത്. വനിതാ പൊലീസ് അടക്കമുള്ള സംഘമാണ് വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്.

വൈത്തിരി എച്ച് ഐ എം ദത്തുകേന്ദ്രത്തിലെ സിസ്റ്റര്‍ ഒഫീലിയ, മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ജിസ്മരിയ എന്നിവരെ കണ്ടെത്താനാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ഈ രണ്ട് സ്ഥാപനങ്ങളിലും അന്വേഷണത്തിനായി പോയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. മറ്റ് കോണ്‍വെന്റുകളില്‍ സിസ്റ്റര്‍മാര്‍ ഒളിവില്‍ കഴിയുന്നുണ്ടോയെന്നും പൊലീസ് രഹസ്യമായി അന്വേഷിക്കുന്നുണ്ട്. ഇതിന് പുറമെ, സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം എവിടെയാണുള്ളതെന്ന് രൂപത അധികൃതര്‍ക്കും മറ്റും പറയാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാന്‍ രഹസ്യനീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. അതിനിടെ പ്രതികള്‍ക്കായി സഭയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തണ്ടെന്ന് ആഭ്യന്തരവകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കിയതായറിയുന്നു.

Career

ബാബര്‍ അസം കഴിഞ്ഞ വര്‍ഷത്തെ മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍

തിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

Published

on

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍ എന്ന ബഹുമതിയ്ക്ക് അര്‍ഹനായി പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. 2022ലെ സര്‍ ഗാര്‍ഫീഡ് സോബേഴ്‌സ് ട്രോഫിയാണ് താരം സ്വന്തമാക്കിയത്. 54.12 ശരാശരിയില്‍ 2598 റണ്‍സ് ബാബര്‍ കഴിഞ്ഞ വര്‍ഷം നേടിയിരുന്നു.

44 മത്സരങ്ങളില്‍ നിന്നായി 8 സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറികളുമാണ് അസം നേടിയെടുത്തത്. ഇതുവഴി ഒരു കലണ്ടര്‍ വര്‍ഷത്തിലെ 2000 റണ്‍സെന്ന റെക്കോര്‍ഡ് നേടുന്ന ഏക താരമായി അസം മാറിയിരിക്കുകയാണ്. ഇതിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

Continue Reading

crime

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ വെടിവെപ്പ്; ഒന്‍പത് മരണം

പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചതെന്ന് ഇസ്രയേല്‍ അറിയിച്ചു

Published

on

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ വെടിവെയ്പ്പ്. വെസ്റ്റ് ബാങ്കിലെ ജെറിനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയഡിനെത്തുടര്‍ന്നുണ്ടായ വെടിവെപ്പിനിടയില്‍ 9 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു. അക്രമികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്നുപേര്‍ സൈന്യത്തിനെതിരെ വെടിവെക്കുകയായിരുന്നെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു.

ഒരു വലിയ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍. കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിരവധി സ്‌ഫോടക വസ്തുക്കളും നിര്‍വീര്യമാക്കി. രാജ്യത്തിന്റെ പലഭാഗങ്ങളിലായി സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തിരുന്നതായി ഇസ്രയേല്‍ ആരോപിച്ചു.

പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചതെന്ന് ഇസ്രയേല്‍ അറിയിച്ചു. എന്നാല്‍, ജെനിയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തതെന്നും നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും പലസ്തീന്‍ ആരോഗ്യമന്ത്രി മൈ എല്‍ കൈല പറഞ്ഞു.

Continue Reading

india

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

Published

on

ആലപ്പുഴ: നൂറനാട്ടില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. യുവതി വീട്ടിലേക്ക് പോകുന്ന വഴിയാണ് പ്രതി യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍ കിടക്കുന്നതുകണ്ട് നാട്ടുകാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

വൈകീട്ട് ആറരയോടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതിയായ പ്രണവ് യുവതിയെ തടഞ്ഞുനിര്‍ത്തി വാ പൊത്തി വലിച്ചിഴച്ച്‌ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച്‌ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ റോഡില്‍ വീണുകിടക്കുന്നതുകണ്ട നാട്ടുകാര്‍ യുവതിയുടെ വീട്ടൂകാരെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രണവിന്റെ വീട്ടില്‍ അവശനിലയില്‍ യുവതിയെ കണ്ടെത്തി. ആ സമയത്തേക്കും പ്രതി അവിടെ നിന്ന് കടന്നുകളഞ്ഞു. യുവതിയെ ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്്തു.

Continue Reading

Trending