തിരുവനന്തപുരം: കോഴിക്കോട് കലക്ടര്‍ യു.വി ജോസിനെയും ദേവികുളം സബ്കലക്ടര്‍ വി.ആര്‍ പ്രേംകുമാറിനെയും മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കലക്ടര്‍. അതേസമയം പ്രേംകുമാറിനു പകരം ആരാണെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. കയ്യേറ്റത്തിനും നിയമലംഘനത്തിനുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു പ്രേംകുമാര്‍.