kerala

കോഴിക്കോട് ഒമിക്രോണ്‍ ജാഗ്രത; ബ്രിട്ടനില്‍ നിന്നെത്തിയവരുടെ സാംപിള്‍ പരിശോധനക്കയച്ചു

By Test User

December 03, 2021

കോഴിക്കോടും ഒമിക്രോണ്‍ ജാഗ്രത. ബ്രിട്ടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ 46 വയസുകാരന്റെ സ്രവ സംപിള്‍ പരിശോധനക്കയച്ചു. രോഗിയുടെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാല് ജില്ലകളില്‍ നിന്നുള്ളവര്‍ ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചുകഴിഞ്ഞു.

കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. 46 ഉം 66 ഉം വയസ്സുള്ള പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമായിരുന്നു സംഭവം അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുമെത്തിയ രണ്ട് പേരിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.