കൊച്ചി: വൈദ്യുതി ലഭ്യമാക്കുന്നതില്‍ കെഎസ്ഇബി കാലതാമസം വരുത്താന്‍ പാടില്ലെന്ന് ഹൈക്കോടതി. അപേക്ഷ നല്‍കി ഒരു മാസത്തിനകം കണക്ഷന്‍ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു.

ഇതില്‍ കാലതാമസമുണ്ടാക്കുന്നത് ഭരണഘടനാ ലംഘനമെന്നും കോടതി ഉത്തരവിട്ടു. വൈദ്യുതി ഉറപ്പാക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് കണ്‍സ്യൂമര്‍ ഫോറം പിഴ ചുമത്തിയതിനെതിരെ രണ്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.