Connect with us

kerala

നാലരവര്‍ഷം കൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറിയെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു

Published

on

പാലക്കാട്: ഇടത് സര്‍ക്കാര്‍ നാലര വര്‍ഷംകൊണ്ട് കെഎസ്എഫ്ഇയെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിട്ടിയില്‍ ഗുരതരമായ ക്രമക്കേട് നടക്കുന്നു. കേരളത്തില്‍ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താന്‍ പാടില്ല. തങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സിപിഎം നിലപാട്. സംസ്ഥാന സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ധനമന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ നിശിതമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടാത്തതെന്തെന്ന് വ്യക്തമാക്കണം.

കേരളത്തിലെ വിജിലന്‍സ് സിപിഎം പറയുന്നത് പോലെ പ്രവര്‍ത്തിക്കണമെന്ന നിര്‍ബന്ധബുദ്ധിയുണ്ടെന്നത് വ്യക്തമാകുകയാണ്. കെഎസ്എഫ്ഇയുടെ വിശ്വാസ്യത നിലനില്‍ക്കണമെങ്കില്‍ അന്വേഷണം വേണം. കുറ്റക്കാരെ കണ്ടെത്തണം. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാം. കെസ്എഫ്ഇയിലെ അഴിമതി അന്വേഷിക്കാന്‍ പാടില്ല. ഇത് എന്ത് ന്യായമാണ്. ഇപ്പോഴാണ് വിജിലന്‍സ് യഥാര്‍ത്ഥത്തിലുള്ള കൂട്ടിലടച്ച തത്തയായി മാറിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡിസംബര്‍ രണ്ടിന് പഞ്ചായത്ത് തലത്തില്‍ ഇടതുസര്‍ക്കാരിന് യുഡിഎഫ് കുറ്റവിചാരണ ചെയ്യുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുതിരാൻ തുരംഗത്തിൽ ഭീകരാപകടം: മിനി ലോറി മറിഞ്ഞ് യുവാവിന്റെ കൈ അറ്റപോയി

കൊല്ലങ്കോട് സ്വദേശി സുജിൻ (22) ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Published

on

തൃശൂർ: ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽ പെട്ട് യാത്രക്കാരനായ യുവാവിന്റെ കൈ അറ്റുപോയ ഭീകരദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലങ്കോട് സ്വദേശി സുജിൻ (22) ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സുജിന്റെ ഇടതു കൈ മുട്ടിന് മുകളിലൂടെ പൂർണമായും വേർപെട്ടു.

വെള്ളി രാവിലെയോടെയായിരുന്നു അപകടം. കോഴി കയറ്റി കൊണ്ടുവന്ന മിനി ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം തുരങ്കത്തിന്റെ വശത്തേക്ക് അടർന്നു. നിയന്ത്രണം വിട്ട ലോറി കൈവരിയിൽ ഇടിക്കുന്ന ദൃശ്യങ്ങളും സുജിന്റേതായി തിരിച്ചറിഞ്ഞ കൈ കൈവരിയിൽ പെടുന്ന നിമിഷവും പുറത്തുവന്നിട്ടുണ്ട്.

അപകടത്തെ തുടർന്ന് സുജിനെ ഒരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. വേർപ്പെട്ട കൈ മറ്റൊരു ആംബുലൻസിൽ കൊണ്ടുപോയി. യുവാവിന്റെ കൈ ശസ്ത്രക്രിയയിലൂടെ പൊരുത്തപ്പെടുത്താൻ മെഡിക്കൽ സംഘം പരിശ്രമിക്കുന്നു.

പോലീസ് സംഘവും ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. നിയന്ത്രണം നഷ്ടപ്പെടൽ തന്നെയാണ് അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്: വിധി ഡിസംബര്‍ 8ന്

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിധി വരുന്നത്.

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടുവര്‍ഷത്തിലേറെ നീണ്ട നിയമനടപടികള്‍ക്ക് വിരാമമായി ഡിസംബര്‍ 8ന് വിധി പ്രഖ്യാപിക്കുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിധി വരുന്നത്. ഇന്ന് നടന്ന പരിഗണനയില്‍ തന്നെയാണ് കോടതി തീയതി നിശ്ചയിച്ചത്. പള്‍സര്‍ സുനി അടക്കം അഞ്ച് പ്രതികള്‍ കോടതിയില്‍ ഹാജരായി.

2017 ഫെബ്രുവരിയില്‍ കൊച്ചിയിലോട്ടു പോവുന്ന വാഹനത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി (സുനില്‍ കുമാര്‍) ഒന്നാം പ്രതിയും നടന്‍ ദിലീപ് എട്ടാം പ്രതിയുമാണ്. ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. വര്‍ഷങ്ങളെടുത്ത സാക്ഷിമൊഴികളും കടുത്ത വാദപ്രതിവാദങ്ങളും കഴിഞ്ഞാണ് കേസ് വിധിയിലേക്ക് നീങ്ങുന്നത്. ആകെ 28 സാക്ഷികളാണ് കൂറുമാറിയത്.

2025 ഏപ്രിലില്‍ അന്തിമ വാദം പൂര്‍ത്തിയായ കേസില്‍, ഇരുപതാം തീയതിയും ഇന്ന് നടന്ന പരിഗണനയും കഴിഞ്ഞ് കേസ് വിധിക്ക് തയ്യാറായിരിക്കുകയാണ് കോടതി. കുറ്റകൃത്യം നടന്നിട്ട് എട്ടുവര്‍ഷത്തിന് ശേഷമാണ് നിര്‍ണായക വിധി വരുന്നത്.

രണ്ടുപേരെ മുമ്പ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒരാളെ മാപ്പു സാക്ഷിയാക്കി. 2024 സെപ്റ്റംബറിലാണ് പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കേസ് വിചാരണ അന്തിമഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി.
മാധ്യമവിചാരണ നടത്തി തന്റെ മേല്‍ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും രഹസ്യ വിചാരണ ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്ക് നടപടി വേണമെന്നും ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കുറ്റകൃത്യത്തിന്റെ നാള്‍വഴി

ഫെബ്രുവരി 17: തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് ഡബ്ബിങ്ങിന് വന്ന നടിയെ രാത്രി ഒമ്പതോടെ അങ്കമാലി അത്താണിക്കടുത്തുവെച്ച് തട്ടിക്കൊണ്ടുപോകുകയും ഓടുന്ന വാഹനത്തില്‍വെച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. അര്‍ധരാത്രിയോടെ പ്രതി ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി അറസ്റ്റില്‍.

19: സംഭവത്തില്‍ ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍കൂടി പിടിയില്‍. കൊച്ചിയില്‍ സിനിമ പ്രവര്‍ത്തകരുടെ പ്രതിഷേധ ഐക്യദാര്‍ഢ്യ കൂട്ടായ്മ.

20: തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയില്‍. ക്വട്ടേഷന്‍ സാധ്യതയെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിക്കുന്നു.

21: സംവിധായകന്‍ കൂടിയായ പ്രമുഖ നടന്റെ മൊഴി രേഖപ്പെടുത്തി.

22: ശത്രുക്കള്‍ കുപ്രചാരണം നടത്തുന്നതായി ദിലീപിന്റെ ആരോപണം. തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അവകാശവാദം. ക്രിമിനല്‍, ലഹരി ബന്ധമുള്ളവരെ സിനിമയില്‍ സഹകരിപ്പിക്കില്ലെന്ന് സിനിമ സംഘടനകള്‍.

23: കോടതിയില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി സുനില്‍ കുമാറിനെയും (പള്‍സര്‍ സുനി) കൂട്ടാളി വിജീഷിനെയും കോടതി മുറിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ കോടതി പരിസരത്തെത്തിയശേഷം മതില്‍ ചാടിക്കടന്നാണ് ഇരുവരും കോടതി മുറിയില്‍ പ്രവേശിച്ചത്.

24: ക്വട്ടേഷന്‍ ഏറ്റെടുത്തത് 50 ലക്ഷം രൂപക്കെന്ന് സുനിയുടെ വെളിപ്പെടുത്തല്‍. പ്രതികള്‍ റിമാന്‍ഡില്‍.

25: സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. എന്നാല്‍, ഗൂഢാലോചന അന്വേഷിക്കണമെന്ന് പൊലീസ് കോടതിയില്‍. നാല് പ്രതികളെയും നടി തിരിച്ചറിഞ്ഞതോടെ സുനിയെയും വിജീഷിനെയും മാര്‍ച്ച് എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നു.

26: കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. കോയമ്പത്തൂരില്‍നിന്ന്? പ്രതികളുടെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും കണ്ടെടുക്കുന്നു.

27: നടി ആക്രമിക്കപ്പെട്ടതി?േന്റതെന്ന പേരില്‍ കൊച്ചി കേന്ദ്രീകരിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുെന്നന്ന ആരോപണം പരിശോധിക്കണമെന്ന് ഫെയ്‌സ്ബുക്കിനോട് സുപ്രീംകോടതി. പൊലീസ് ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങളെക്കുറിച്ച് മറുപടി നല്‍കാതെ സുനില്‍.

28: മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതായി സുനി മൊഴിനല്‍കിയ ബോള്‍ഗാട്ടി പാലത്തില്‍ നാവികസേനയുടെ തിരച്ചില്‍.

മാര്‍ച്ച് 3: കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. നാലുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.

മാര്‍ച്ച് 19: സുനിയുമായി അടുപ്പമുള്ള ഷൈനിയെന്ന യുവതി അറസ്റ്റില്‍.

ജൂണ്‍ 24: ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം നടക്കുന്നെന്ന് ആരോപിച്ച് ദിലീപും നാദിര്‍ഷായും പൊലീസിന് പരാതി നല്‍കിയെന്ന വിവരം പുറത്ത്. സുനി എഴുതിയതെന്ന് കരുതുന്ന കത്തും അയാളുടേതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണവും പുറത്തുവരുന്നു.

ജൂണ്‍ 26: നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു അറസ്റ്റില്‍. ദിലീപിനെ പിന്തുണച്ച് സലിംകുമാറും അജുവര്‍ഗീസും ലാല്‍ജോസും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന സലിംകുമാറിെന്റ വിവാദ പ്രസ്താവന അദ്ദേഹത്തെ മാപ്പ് പറയിക്കുന്നതില്‍ എത്തിച്ചു. നടിയുടെ പേര് പരാമര്‍ശിച്ച അജുവര്‍ഗീസിനും മാപ്പുപറയേണ്ടി വന്നു.

ജൂണ്‍ 27: ദിലീപിന്റെയും നാര്‍ദിഷായുടെയും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബില്‍ മൊഴിയെടുക്കല്‍ 13 മണിക്കൂര്‍ നീണ്ടു.

ജൂണ്‍ 29: കൊച്ചിയില്‍ താരസംഘടനയായ ‘അമ്മ’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം. നടി ആക്രമിക്കപ്പെട്ടത് യോഗം ചര്‍ച്ച ചെയ്തില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പൊട്ടിത്തെറിച്ച് താരങ്ങള്‍.

ജൂലൈ 5: ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ജൂലൈ 10: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍.

 

Continue Reading

kerala

പൂക്കോട്ടൂരില്‍ സഹോദരനെ ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി വെട്ടിക്കൊന്നു; പ്രതി പൊലീസില്‍ കീഴടങ്ങി

പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം നടന്നത്.

Published

on

മഞ്ചേരി : മലപ്പുറം പൂക്കോട്ടൂരില്‍ ജേഷ്ഠന്‍ അനിയനെ വെട്ടി കൊന്നു. കൊല്ലപറമ്പന്‍ അബ്ബാസിന്റെ മകന്‍ അമീര്‍ (24) ഉറങ്ങുകയായിരുന്ന മുറിയിലേക്ക് കടന്ന ജുനൈദ് (26) വിളിച്ചുണര്‍ത്തിയതിനെ തുടര്‍ന്ന് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

വീട്ടില്‍ ആ സമയത്ത് അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം നടന്നത്. സാമ്പത്തിക പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്ന് പൊലീസിന് ലഭിച്ച സൂചന.

വെട്ടേറ്റ അമീര്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. സംഭവത്തിന് ശേഷം ജുനൈദ് സ്വന്തം ഇരുചക്രവാഹനത്തില്‍ മഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Continue Reading

Trending