കനത്ത മഴയും മണ്ണിടിച്ചിലും ഉള്ളത് കാരണം കുറ്റ്യാടി – വയനാട് റോഡിൽ ഇന്നു രാത്രി അടിയന്തിരാവശ്യങ്ങൾക്കല്ലാതെയുള്ള ഗതാഗതം നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ
മലയോര മേഖലകളിൽ  മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുണ്ട്. ജനങ്ങൾ  ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള അനാവശ്യ യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കുക. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.

അതേസമയം മണിക്കൂറുകൾ നീണ്ട മഴയാണ് കോഴിക്കോട് മലയോരമേഖലയിൽ പെയ്തു കൊണ്ടിരിക്കുന്നത്. കുറ്റിയാടി ഭാഗത്ത് വ്യാപക മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്.  മണ്ണ് ഒലിച്ച് എത്തി റോഡിലേക്ക് എത്തിയ അവസ്ഥയാണ്