ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെത്തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട് ജവാന്റെ ഭാര്യ മരിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വിജയാന്ദ് താപറുടെ ഭാര്യയാണ് മരിച്ചത്. ഹരിയാനയിലെ സോനപത്തിലാണ് സംഭവം. ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ചു എന്ന ആരോപണവുമായി മകന്‍ പവന്‍ കുമാറാണ് രംഗത്തു വന്നത്. ഗുരുതരാവസ്ഥയിലായ അമ്മയെ സമീപത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ആധാര്‍ കാര്‍ഡ് കാണിക്കാതെ ചികിത്സ നല്‍കില്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡ് കൈവശമുണ്ടായിരുന്നില്ല. പകരം ഫോണില്‍ സൂക്ഷിച്ചിരുന്ന ആധാറിന്റെ പകര്‍പ്പ് കാണിച്ചു. ചികിത്സിക്കണമെന്നും ഒരു മണിക്കൂറിനുള്ളില്‍ ആധാര്‍ എത്തിക്കാമെന്ന് അറിയിച്ചെങ്കിലും ആസ്പത്രി അധികൃതര്‍ അതിന് തയാറായില്ലെന്ന് പവന്‍കുമാര്‍ പറഞ്ഞു.