Connect with us

india

17 ദ്വീപുകളിലേക്ക് പ്രവേശനം തടഞ്ഞ് ലക്ഷദ്വീപ് ഭരണകൂടം

തീവ്രവാദം കള്ളക്കടത്ത് തടയാനാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

Published

on

കവരത്തി: ലക്ഷദ്വീപിന്റെ ഭാഗമായ ആള്‍പാര്‍പ്പില്ലാത്ത 17 ദ്വീപുകളിലേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള പ്രവേശനം നിരോധിച്ച് ദ്വീപ് ഭരണകൂടം. 144-ാം വകുപ്പ് പ്രകാരമാണ് ലക്ഷദ്വീപ് ജില്ലാ മജിട്രേറ്റിന്റെ ഉത്തരവ്. ഈ ദ്വീപുകളിലേക്ക് പ്രവേശിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതി വേണമെന്നാണ് നിര്‍ദ്ദേശം.ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തീവ്രവാദം കള്ളക്കടത്ത് തടയാനാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

മറ്റുദ്വീപുകളില്‍ നിന്ന് തേങ്ങയിടാനെത്തുന്ന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ തയ്യാറാക്കിയ താത്കാലിക നിര്‍മ്മിതികളാണ് ഈ ദ്വീപുകളില്‍ പ്രധാനമായും ഉള്ളത്. ജോലിക്കായെത്തുന്ന തൊഴിലാളികളില്‍ നിയമവിരുദ്ധവും രാജ്യവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഇവര്‍ കള്ളക്കടത്തിനും ആയുധവും ലഹരി മരുന്നുകളും ഒളിപ്പിച്ചുവെക്കാനും ദ്വീപിനെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

 

india

ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്‌ലിം ലീഗ്

അഡ്വ. ഹാരിസ് ബീരാൻ എംപിയാണ് ഹരജി ഫയൽ ചെയ്തത്

Published

on

ന്യൂഡൽഹി: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി നിർവധിപേർ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തായ സാഹചര്യത്തിൽ വോട്ടേഴ്സ് റോളുകളുടെ പ്രത്യേക പരിശോധനക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ 2025 ജൂൺ 24-ന് പുറപ്പെടുവിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും വോട്ടർമാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ബിഹാറിലെ 18-ാമത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ, തിരഞ്ഞെടുപ്പ് കമ്മീഷൻ പെട്ടെന്ന് പ്രത്യേക തീവ്ര പരിശോധന പ്രഖ്യാപിച്ചത് അനുചിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.

Continue Reading

india

ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ

ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്

Published

on

ഗുവാഹത്തി: ആസാമിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദർശിച്ചു. ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി തൗസീഫ ഹുസൈൻ എംഎസ്എഫ് ദേശീയ സെക്രട്ടറി ദഹറുദ്ദീൻ ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്. സർക്കാർ ഭൂമി കയ്യേറ്റം പറഞ്ഞ് 4000 കുടുംബങ്ങളെയാണ് ബിജെപിയുടെ ഹേമന്ത് വിശ്വസർമ സർക്കാർ പുറത്താക്കിയിരിക്കുന്നത്. പകരം സർക്കാർ കൊടുക്കുമെന്ന് പറഞ്ഞ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ല. വംശീയമായ തുടച്ചുനീക്കലിന്റെ സ്വഭാവം ഈ നടപടിക്കുണ്ടെന്ന് ലീഗ് സംഘം ആരോപിച്ചു.

സ്വാതന്ത്ര്യത്തിനു മുന്നേ ആസാമിൽ വന്നു താമസിച്ചവരെയാണ് വിദേശ മുദ്രകുത്തി തുടച്ചുനീക്കാൻ സർക്കാർ പദ്ധതിയിടുന്നത്. കോർപ്പറേറ്റ് ഭീമന്മാർക്ക് ഭൂമി പതിച്ചു നൽകാനുള്ള അജണ്ടയും ഇതിൻറെ പിന്നിൽ ഉണ്ടെന്ന് പ്രതിനിധി സംഘം പറഞ്ഞു. ലീഗ് പ്രതിനിധി സംഘത്തെ ഉന്നത പോലീസ് സംഘം പലയിടങ്ങളിൽ ഡിഎസ്പി അംബരീഷ് ശർമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.

വിവിധ ക്യാമ്പുകളിലേക്ക് പുറപ്പെടാൻ സമ്മതിച്ചില്ല. ഇതൊരു സാമുദായിക പ്രശ്നമല്ല പാർപ്പിടസംബന്ധമായ രേഖകളുടെ സാധാരണ വിഷയമാണെന്നാണ് അധികൃതരുടെ പക്ഷം. എങ്കിൽ പിന്നെ ഒരു പ്രത്യേക സമുദായത്തെ മാത്രം എന്തിന് ലക്ഷ്യം വെക്കുന്നു എന്നാണ് ലീഗ് പ്രതിനിധി സംഘം അധികൃതരോട് ചോദിച്ചത്.

അതിനിടെ ഈ വിഷയത്തിൽ നിയമ പോരാട്ടം നടത്താൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തീരുമാനിച്ചു. അനധികൃതമായ കുടിയേറ്റത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ ഇടി മുഹമ്മദ് ബഷീർ എംപിയുടെ വസതിയിൽ ഇത് സംബന്ധമായ ആലോചന നടത്തി നിയമപോരാട്ടത്തിലേക്ക് പാർട്ടി കടക്കും.

Continue Reading

india

നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്നും ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

Published

on

നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലിയെന്നും നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാന്‍ കഴിയില്ലെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

‘ആര്‍എസ്എസും ബിജെപിയും വിഷത്തിന് സമമാണ്. വിഷം രുചിച്ചാല്‍ നിങ്ങള്‍ ഇല്ലാതെയാകും. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. നമ്മള്‍ ഒറ്റക്കെട്ടായി പോരാടണം’- ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ഭാഗീദാരി ന്യായ് മഹാസമ്മേളനത്തിന്റെ വേദിയിലായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്നും ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

Continue Reading

Trending