തിരുവനന്തപുരം: കണിയാപുരം എച്ച് ബി ബംഗ്ലാവിൽ പരേതനായ ശരീഫ് ലബ്ബയുടെ ഭാര്യ സുഹ്‌റ ബീവി (83) നിര്യാതയായി. മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും ഹാന്റെക്സ്, കിൻഫ്രാ അപ്പാരൽ പാർക്ക്‌ മുൻ എം ഡിയുമായ അഡ്വ. കണിയാപുരം ഹലിം, സലിം, ഹാഷിം (സൗദി അറേബ്യ), സഫീറ, ഷാനിമ, ജസീന എന്നിവർ മക്കളും റഷീദ് കിഴുവിലം, നൗഷാദ് (റീജിയണൽ മാനേജർ, ഫെഡറൽ ബാങ്ക് ), നാസർ, റജുല, ജോഹിമ, അൻസി എന്നിവർ മരുമക്കളും. കണിയാപുരം മുസ്ലിം ജമാ അത്തിൽ ഖബറടക്കം നടന്നു.