kerala
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ വാരമെന്ന് സൂചന
1200 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകള്‍ രണ്ടായി വിഭജിക്കാനുള്ള നടപടികളും കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ വാരത്തിലെന്ന് സൂചന. ഡിസംബറിന് അപ്പുറത്തേക്ക് നീണ്ടാല്‍ അതു നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയാണ് ഉള്ളത്. ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ തന്നെ പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഡിസംബര്‍ 11ന് അകം പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്ന രീതിയിലാകും തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അധ്യക്ഷന്‍മാരുടെ സംവരണം തീരുമാനിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ അത് പൂര്‍ത്തിയാക്കുന്നതോടെ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ സജ്ജമാകും. ഉദ്യോഗസ്ഥ പരിശീലനം പൂര്‍ത്തിയായി വരുന്നു. അടുത്ത മാസം ആദ്യത്തോടെ സംസ്ഥാന പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
1200 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകള്‍ രണ്ടായി വിഭജിക്കാനുള്ള നടപടികളും കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കോവിഡ് രോഗികളായവര്‍ക്ക് പോസ്റ്റല്‍ വോട്ട് നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരിന്നു. തെരഞ്ഞെടുപ്പിന്റെ തലേ ദിവസങ്ങളില്‍ കോവിഡ് ബാധിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് തന്നെ നടപ്പാക്കാനാണ് കമ്മീഷന്‍ ആലോചന.
ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമ്പോഴുള്ള പൊലീസ് വിന്യാസം തീരുമാനിക്കാനാണ് ഡി.ജി.പിയെ കാണുന്നത്. ഉദ്യോഗസ്ഥ വിന്യാസം ചീഫ് സെക്രട്ടറിമായും സംസാരിക്കും. ചില സാങ്കേതിക പരിമിതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മറ്റ് മാര്‍ഗ്ഗങ്ങളും ഒന്നുമില്ലെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. ഇക്കാര്യം ആരോഗ്യവിദഗ്ദരുമായി കമ്മീഷന്‍ വീണ്ടും ചര്‍ച്ച ചെയ്യും.
kerala
പ്രചാരണം കൊടിയിറങ്ങി; ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്, കളം നിറഞ്ഞ് യു.ഡി.എഫ്
ഒരു മാസംനീണ്ട പ്രചാരണം കൊടിയിറങ്ങമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലും പതിവില്‍ കവിഞ്ഞ ആത്മവിശ്വാസത്തിലുമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടിങ് നടക്കുന്ന ഏഴ് ജില്ലകളില്‍ പരസ്യ പ്രചാരണത്തിന് ആവേശകരമായ പരിസമാ പ്തി. ഇന്ന് നടക്കുന്ന നിശ്ശബ്ദ പ്രചാരണത്തിനൊടുവില്‍ നാളെ ഏഴു ജില്ലകളും ബൂത്തലെത്തി വിധിയെഴുതും. ഒരു മാസംനീണ്ട പ്രചാരണം കൊടിയിറങ്ങമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലും പതിവില്‍ കവിഞ്ഞ ആത്മവിശ്വാസത്തിലുമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. മുന്നണി കെട്ടുറ പ്പ് വലിയ വിജയത്തിലേക്ക് യു.ഡി.എഫിനെ എത്തിക്കുമെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. മറ്റു ജില്ലക ളില്‍ 11നാണ് ജനവിധി. റോഡ് ഷോകളും ബൈക്ക് റാലികളുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വഴിയോരങ്ങളിലും പ്രധാന ജങ്ഷനുകളി ലും ആവേശം നിറച്ചാണ് പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി. സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ ദേശങ്ങള്‍ പുറത്തിറക്കിയതിനു പുറമേ കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരുന്നു. കൊട്ടിക്കലാശത്തിനിടെ വിവിധിയിടങ്ങളില്‍ നേരിയ സംഘര്‍ഷങ്ങളുണ്ടായി. തിരുവനന്ത പുരം പോത്തന്‍കോട് സി.പി.എമ്മിന്റെ ആക്രമണത്തില്‍ വാഹനത്തിന് മുകളില്‍ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മറിഞ്ഞു വീണ് പരിക്കേറ്റു.
നാളെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. 2020 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 745 സ്ഥാനാര്‍ഥികളുടെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളിലെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 9ന് ആരംഭിക്കും. ഈ ജില്ലകളില്‍ ആകെ 117 വി തരണ കേന്ദ്രങ്ങളാണുള്ളത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ വിതരണ കേന്ദ്രങ്ങള്‍ (28). ആലപ്പുഴ (18), കോട്ടയം (17), തിരുവനന്തപുരം (16), കൊല്ലം (16), പത്തനംതിട്ട (12), ഇടുക്കി (10) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വിതരണ കേന്ദ്രങ്ങളുടെ എണ്ണം. ആകെ 2,86,62,712 വോട്ടര്‍ മാര്‍ക്കാണ് ഇക്കുറി സമ്മതിദാന അവകാശമുള്ളത്.
ഭരണവിരുദ്ധ വികാരം അലയടിക്കും: സാദിഖലി തങ്ങള്‍
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ വികാരം അലയടിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കേരളത്തിന്റെ വികസന ഗ്രാഫ് കുത്തനെ താഴ്ന്നുവെന്നും തങ്ങള്‍ പറഞ്ഞു. കോ ഴിക്കോട് കോര്‍പ്പറേഷനിലെ മുഖദാര പള്ളിക്കണ്ടി അഴിക്കല്‍ റോഡില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ജനം വിലക്കയറ്റംകൊണ്ട് പൊറുതി മുട്ടി വിദ്യാഭ്യാസ -ആരോഗ്യ രംഗത്തെ കേരള മോഡല്‍ ചോദ്യം ചെയ്യപ്പെട്ടു. കൂരിയാടു മുതല്‍ കൊല്ലത്തു വരെ റോഡുകള്‍ തകരുന്നു. വിശ്വാസി സമൂഹത്തെ മുറി പ്പെടുത്തി ശബരി മലയിലെ സ്വര്‍ണം കാവലേല്‍പ്പിച്ചവര്‍ തന്നെ കൊള്ള ചെയ്തു. ഇതിനൊക്കെ എതിരായി തിരഞ്ഞെടുപ്പില്‍ ജനം പ്രതികരിക്കും. ആര്‍ ശങ്കറും കെ കരുണാകരനും സി.എച്ച് മുഹമ്മദ് കോയയും എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമെല്ലാം ഭരിച്ചപ്പോള്‍ കണ്ടൊരു കേരളമാണ് തിരിച്ചുവരേണ്ടത്. ജനത്തെ മറന്നവരെ പാഠം പഠി പ്പിക്കേണ്ട സമയമാണ്. പുതുപ്പള്ളിയിലും പാലക്കാടും നിലമ്പൂരുമെല്ലാം ഉപ തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാറിനെതിരായ പ്രതിഷേധം നമ്മള്‍ കണ്ടു. ഇപ്പോള്‍ ഈ ഭരണ വിശുദ്ധത കൂടുതല്‍ ശക്തമായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനെതിരെ ജനം വിധിയെഴുതുമെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ടി.പി.എം ജിഷാന്‍, അഡ്വ.ഫാത്തിമ തഹ്ലിയ, അന്‍വറ തുടങ്ങിയവര്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച ശേഷമാണ്‌സാദിഖലി തങ്ങള്‍ മടങ്ങിയത്. ജനവാസ കേന്ദ്രമായ കോതിയില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തെ ജനകീയ സമരത്തിലൂടെ ചെറുത്തു തോല്‍പ്പിച്ച വനിതകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കേസുകള്‍ പിന്‍വലിക്കാനുള്ള നിയമവഴിയില്‍ കൂടെയുണ്ടാവുമെന്നും തങ്ങള്‍ പറഞ്ഞു.
kerala
കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു
ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.
ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.
kerala
അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം
കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.
ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.
ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

