കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,360 രൂപ നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. മൂന്നുദിവസത്തെ വിലവര്‍ധനയ്ക്കുശേഷമാണ് വില കുറഞ്ഞത്. 4670 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,903.16 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് വിലയെ ബാധിച്ചത്. യുഎസില്‍ വൈകാതെ ഉത്തേജന പാക്കേജ് വരുമെന്ന പ്രതീക്ഷിയും സ്വര്‍ണത്തില്‍നിന്ന് നിക്ഷേപകരെ അകറ്റി.

ദേശീയ വിപണിയില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,584 രൂപ നിലവാരത്തിലാണ്.