Connect with us

kerala

ലോക്ക്ഡൗണ്‍: സംസ്ഥാനത്ത് നാളെ മുതല്‍ പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രാബല്യത്തില്‍ വരും

12 മുതല്‍ 18 വരെ സി കാറ്റഗറിയിലും 18 ന് മുകളിലാണെങ്കില്‍ ഡി കാറ്റഗറിയിലുമാണ്. സി, ഡി കാറ്റഗറിയിലുള്ള മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണുള്ളത്. എ, ബി മേഖലകളില്‍ ഇളവുകളുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കടുപ്പിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ച് പ്രാദേശികതലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. നാളെ മുതല്‍ 18 ശതമാനത്തിന് മുകളിലുള്ള മേഖലകളില്‍ ട്രിപിള്‍ ലോക്ഡൗണ്‍ ആണ്. ടി.പി.ആര്‍ ആറ് ശതമാനത്തില്‍ താഴെയുള്ള ഇടങ്ങളാണ് ഇപ്പോള്‍ എ കാറ്റഗറിയിലുള്ളത്. നേരത്തേ ഇത് എട്ട് ആയിരുന്നു. 12 മുതല്‍ 18 വരെ സി കാറ്റഗറിയിലും 18 ന് മുകളിലാണെങ്കില്‍ ഡി കാറ്റഗറിയിലുമാണ്. സി, ഡി കാറ്റഗറിയിലുള്ള മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണുള്ളത്. എ, ബി മേഖലകളില്‍ ഇളവുകളുണ്ട്.

നിയന്ത്രണങ്ങളും ഇളവുകളും

  1. ബസുകളില്‍ അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല
  2. ബി വിഭാഗം നിയന്ത്രണമുള്ളിടത്ത് ഓട്ടോ അനുവദിക്കും. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കാണ് അനുമതി
  3. മെട്രോ റെയില്‍ സര്‍വിസിന് അനുമതി
  4. അന്തര്‍സംസ്ഥാന യാത്രക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
  5. ഹോം സ്‌റ്റേകള്‍, സര്‍വിസ് വില്ലകള്‍, ഗൃഹശ്രീ യൂനിറ്റുകള്‍, ഹൗസ് ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ടൂര്‍ ഗൈഡുകള്‍, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവരെ 18 മുതല്‍ 45 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
  6. ആയുഷ്, ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ഥികള്‍ക്കും പരിഗണന.
  7. മൂന്നാംതരംഗ സാഹചര്യത്തില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍, അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. ഇതിനായി റെയില്‍വേ സ്‌റ്റേഷനുകള്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി
  8. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം വീടുകളില്‍ കൊണ്ടുപോകാന്‍ അനുമതി. മതപരമായ ചടങ്ങുകളും നടത്താം
  9. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബാങ്ക് വായ്പ മുടങ്ങിയെങ്കില്‍ ജപ്തി നിര്‍ത്തിവെക്കും
  10. ആയുഷ്, ഹോമിയോ, ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending