Video Stories
മാപ്പിളപ്പാട്ട് ഗായകന് എം.കുഞ്ഞിമ്മൂസ നിര്യാതനായി
പഴയ കാല മുന്‍നിര മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം.കുഞ്ഞിമ്മൂസ (90) പുലര്‍ച്ചേ നിര്യാതനായി. തലശ്ശേരി മൂലക്കാലില്‍ കുടുംബാംഗമാണ്. വടകര മൂരാടാണ് താമസം.
1970 മുതല്‍ നിറഞ്ഞു നിന്ന ‘കതിര് കത്തും റസൂലിന്റെ ‘ , ‘യാ ഇലാഹീ’, ‘ഖോജരാജാവേ’ , ‘ദറജപ്പൂ ‘ തുടങ്ങി നൂറുകണക്കിന് പാട്ടുകളിലൂടെ പ്രശസ്തനായി.ആകാശവാണിയില്‍ സ്ഥിരം ഗായകനായിരുന്നു. നിരവധി ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. സ്വന്തമായി പാട്ടുകള്‍ എഴുതുകയും ഈണം നല്‍കുകയും ചെയ്തു. തലശ്ശേരിയില്‍ ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസ പ്രശസ്ത സംഗീത സംവിധായകന് കെ.രാഘവന് മാസ്റ്റരുടെ പിന്തുണയോടെ ഗാന രംഗത്ത് സജീവമായി.
https://gaana.com/artist/m-kunjimoosa
നേരത്തേ തലശ്ശേരി മ്യൂസിക് ക്ലബ്, ജനത സംഗീത സഭ തുടങ്ങിയവയുടെ പ്രവര്‍ത്തകനായിരുന്നു. കേരളത്തിലെ പ്രശസ്ത ഗായകനായി നിറഞ്ഞു നില്‍ക്കേ ബഹറൈനിലേക്ക് പോയി. അവിടെ ദീര്‍ഘകാലം പ്രവാസിയായിരുന്നു. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ”പാട്ടും ചുമന്നൊരാള്‍” എന്ന ജീവചരിത്രകൃതി ഇദ്ദേഹത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ടു. യുവഗായകന് താജുദ്ദീന് വടകര അടക്കം 8 മക്കളുണ്ട്. മുന്‍കാല ഗസല്‍ ഗായകന് പരേതനായ എം.എ.ഖാദര്‍ സഹോദരനാണ്. ഖബറടക്കം വൈകുന്നേരം വടകരയില്‍.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india9 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

