മലപ്പുറത്ത് ഏഴു കോടി രൂപയുടെ മയക്കു മരുന്നു പിടികൂടി. സംഭവത്തില്‍ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അരീക്കോട് നിന്ന് ആറ് കോടിയുടെ കെറ്റാമിനും മഞ്ചേരിയില്‍ ഒരു കോടിയുടെ ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. അരീക്കോട് മുക്കാല്‍ കിലോ കെറ്റാമിനുമായി പിടിയിലായത് തമിഴ്‌നാട് സ്വദേശികളാണ്. അശോക് കുമാര്‍, വാസുദേവന്‍, നടരാജന്‍, കണ്ണന്‍, ശിവദാസന്‍ എന്നിവരെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചു കോടി രൂപയുടെ എം.ഡി.എം.എയുമായി അഞ്ചു പേര്‍ പിടിയിലായതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൂടുതല്‍ അറസ്റ്റിലേക്ക് നയിച്ചത്. മഞ്ചേരിയില്‍ കാല്‍ കിലോ ബ്രൗണ്‍ ഷുഗറുമായി പിടിയിലായവരില്‍ വിമുക്ത ഭടനായ ജോധ്പൂര്‍ സ്വദേശി ശ്യാം ജഗ്ഗുവുമുണ്ട്. കൊടിയത്തൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന്‍ ഫാസില്‍, കൊടിയത്തൂര്‍ സദേശി അഷ്‌റഫ്, കര്‍ണാടക സ്വദേശികളായ ബനക്ക്, നവീന്‍ എന്നിവരും അറസ്റ്റിലായി.