ജുബൈല്‍: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി പാലക്കാട് കുന്നത്ത് വീരാന്‍ കുട്ടി (49) സൗദിയിലെ ജുബൈലില്‍ മരണപ്പെട്ടു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 30 വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്നു. ജുബൈലില്‍ സ്വകാര്യ ടാക്‌സി െ്രെഡവറായിരുന്നു.
പരേതനായ കുന്നത്ത് അബൂബക്കര്‍ പിതാവും അലിയുമ്മ മാതാവുമാണ്.ഭാര്യ സഹീറ .അഫ്‌റ, ഷഹന, മുഹമ്മദ് റോഷന്‍ എന്നിവര്‍ മക്കളാണ്.ഭാര്യാ സഹോദരന്‍ ഷബീറലി, ബന്ധു മുഹമ്മദ് ബഷീര്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ക്കായി ജുബൈലില്‍ എത്തിയിട്ടുണ്ട്.