ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ആശുപത്രിയില്‍ നിന്ന് വിഡിയോ സന്ദേശം പുറത്തുവിട്ടു. കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ നിന്നാണ് മമതാ ബാനര്‍ജി വിഡിയോ സന്ദേശം പുറത്തുവിട്ടത്. താന്‍ ഉടന്‍ പ്രചാരണത്തിനായി ഇറങ്ങുമെന്നും പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും മമത ആഹ്വാനം ചെയ്തു. അഞ്ചോളം പേര്‍ തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നെന്നും, കാലില്‍ പൊട്ടലും, നെഞ്ചിലും തലയിലും വേദനയും ഉള്ളതായി മമത പറഞ്ഞു.