Connect with us

kerala

എനിക്കും ശ്വാസം മുട്ടുന്നു; രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ല, ബ്രഹ്മപുരം പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണം: മമ്മൂട്ടി

‘ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്

Published

on

ബ്രഹ്മപുരം പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന് നടന്‍ മമ്മുട്ടി. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വത പരിഹാരമാണ്. ശ്വാസംമുട്ടി കൊച്ചിക്കാര്‍ക്ക് ഇനിയും ജീവിക്കാന്‍ വയ്യ. രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ലെന്നും മമ്മുട്ടി ചൂണ്ടിക്കാട്ടി.

‘ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാന്‍ പുനെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോള്‍ വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത്’- ആശങ്ക പങ്കിട്ട് മമ്മൂട്ടി പങ്കുവച്ചു.

‘ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കില്‍ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍ വച്ചു മാറിനിന്ന് ആരോപണങ്ങള്‍ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്’- അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

‘പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണം. ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത്’- അദ്ദേഹം ആവശ്യപ്പെട്ടു.

 

kerala

കല്യാശേരി വോട്ട് തിരിമറി; 6 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഒന്നാം പ്രതി സിപിഎം ബൂത്ത് ഏജന്റ്

എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്

Published

on

കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ് എടുത്തു. എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് പോളിങ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Continue Reading

kerala

‘വീട്ടിലെ വോട്ട്’: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Published

on

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയെത്തുടര്‍ന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് രാത്രി 1.30 ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് ടി.കെ പ്രജിന്‍, മൈക്രോ ഒബ്സര്‍വര്‍ എ. ഷീല, സിവില്‍ പൊലീസ് ഓഫീസര്‍ പി. ലെജീഷ് , വീഡിയോഗ്രാഫര്‍ പി.പി റിജു അമല്‍ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Continue Reading

kerala

ജപ്തി നടപടിക്കിടെ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; തടഞ്ഞ പൊലീസിനും പൊള്ളലേറ്റു

Published

on

നെടുങ്കണ്ടം∙ ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. പരുക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

Continue Reading

Trending