കൊല്ലം: മരക്കാര്‍ സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നതിനായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രി സജി ചെറിയാന്‍, സിനിമാ സംഘടനാ പ്രതിനിധികള്‍, തിയറ്റര്‍ ഉടമകള്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പങ്കെടുക്കും. കൊല്ലം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച.

സിനിമ ഒടിടി റിലീസ് ചെയ്യാന്‍ ആന്റണി പെരുമ്പാവൂര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സിനിമാ സംഘടനകളും തിയറ്റര്‍ ഉടമകളും ആന്റണിയെ സമീപിച്ചിരുന്നെങ്കിലും വഴങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്.

ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.