മലമ്പുഴ: കഞ്ചാവ് വേട്ടക്കായി കാടിനുള്ളില്‍ പോയി കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി. വനംവകുപ്പും ആദിവാസികളും അടങ്ങുന്ന സംഘമാണ് ഉദ്യോഗസ്ഥരെ കണ്ടെത്തിയത്. ഇവരെ ഇന്ന് തന്നെ തിരിച്ചെത്തിക്കും.

നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വിഡി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഇന്നലെ പതിനാലംഗ പൊലീസ് കഞ്ചാവു വേട്ടക്കായി കാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. മഞ്ഞ് മൂടിയതോടെ വനത്തിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് രാത്രി വനത്തിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി.

ഇവരെ കാണാതായതോടെ ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് വനംവകുപ്പും ആദിവാസികളും കാടിനുള്ളില്‍ തെരച്ചിലിനായി പുറപ്പെട്ടു. തുടര്‍ന്ന് കവ ഭാഗത്ത് വച്ച് പൊലീസ് സേനയെ കണ്ടെത്തുകയായിരുന്നു.