തിരുവനന്തപുരം: കോളേജ് ക്യാമ്പസിനുള്ളില്‍ കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാര്‍ മീരാമോഹന്‍ എന്ന വിദ്യാര്‍ത്ഥിനിയെ ഇടിക്കുകയായിരുന്നു. കടയ്ക്കാവൂര്‍ സ്വദേശിനിയാണ് മീരാമോഹന്‍.

വാഹനമിടിച്ച് പരിക്കേറ്റ മീര തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വര്‍ക്കല ചാവര്‍കോട് സി.എച്ച്.എം.എം കോളേജിലാണ് സംഭവം. രാവിലെ 11 മണിയോടെ അമിത വേഗത്തിലെത്തിയ കാര്‍ മീരയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് ആരോപണം. കാറിലുണ്ടായിരുന്ന അഞ്ചു വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.