ഗുവാഹത്തി: മേഘാലയിലെ ഖനിക്കുള്ളില്‍ കുടുങ്ങിയവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവിക സേന നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 15 തൊഴിലാളികളാണ് ഖനിയില്‍ കുടുങ്ങിയത്. 2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ അനധികൃത ഖനിയിലായിരുന്നു അപകടം. കണ്ടെത്തിയ മൃതദേഹം എത്രയും പെട്ടെന്ന് പുറത്തെത്തിക്കാനുള്ള നീക്കത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

320 അടി ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. അനധികൃത ഖനനമാണ് ഇവിടെ നടന്നു കൊണ്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഖനി ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.