Connect with us

News

മെലാനിയയ്ക്ക് വീട്ടില്‍ പോകണം; തോല്‍വി സമ്മതിക്കാതെ വൈറ്റ്ഹൗസില്‍ ട്രംപ്!

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ട്രംപിനൊപ്പം മെലാനിയ സജീവമായിരുന്നു.

Published

on

‌വാഷിങ്ടണ്‍: പ്രഥമ വനിത മെലാനിയ ട്രംപ് വീട്ടിലേക്കു മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നതായി യുഎസ് മാധ്യമങ്ങള്‍. എന്നാല്‍ ജോ ബൈഡന്റെ തിരഞ്ഞെടുപ്പു വിജയം അംഗീകരിക്കില്ലെന്നും വൈറ്റ് ഹൗസ് ഒഴിയില്ല എന്നുമാണ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.

പരസ്യമായി ട്രംപിന്റെ നിലപാടിനെ തള്ളിപ്പറയാന്‍ മുതിര്‍ന്നില്ലെങ്കിലും വൈറ്റ് ഹൗസില്‍ നിന്ന് മാനസികമായി പടിയിറങ്ങാന്‍ അവര്‍ തയാറായി എന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഫിസ് ക്രമീകരണം, യാത്രാബത്ത തുടങ്ങിയ ഇനത്തില്‍ മുന്‍പ്രസിഡന്റിന് ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും പ്രഥമ വനിതയെന്ന നിലയില്‍ കാര്യമായ ആനുകൂല്യങ്ങള്‍ അനുവദിക്കാറില്ല.

ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിനു പിന്നാലെ അദ്ദേഹത്തില്‍നിന്ന് വിവാഹമോചനം നേടണമെന്ന ആലോചനയിലാണ് മെലനിയ എന്ന് നേരത്തെ ബ്രിട്ടിഷ് ടാബ്ലോയിഡായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2005ലാണ് മുന്‍ സ്ലൊവേനിയന്‍ മോഡലായ മെലനിയ ബിസിനസ്സുകാരനായ ഡോണള്‍ഡ് ട്രംപിനെ വിവാഹം ചെയ്ത്.

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ട്രംപിനൊപ്പം മെലാനിയ സജീവമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ആക്രമണം; യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടു

റഹാവി താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിലാണ് ആക്രമണം നടന്നത്. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

Published

on

യെമന്റെ തലസ്ഥാനമായ സനയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടതായി യെമനി മാധ്യമങ്ങള്‍. ഹൂതികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി യെമന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രാഈല്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു. റഹാവി താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിലാണ് ആക്രമണം നടന്നത്. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

ഇസ്രാഈല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സന ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലയുടെ ഭരണം ഹൂതികള്‍ക്കാണ്. രാജ്യാന്തര പിന്തുണയോടെ തെക്കന്‍ പ്രദേശം ഭരിക്കുന്നത് പ്രസിഡന്റ് റഷാദ് അല്‍ അലിമിയാണ്. ഹൂതികളെ പിന്തുണയ്ക്കുന്നതു ഹമാസും ഹിസ്ബുല്ലയും ഇറാനുമാണ്. രണ്ടാഴ്ചയ്ക്കിടെ നിരവധി ആക്രമണങ്ങള്‍ ഇസ്രാഈല്‍ യെമന്‍ തലസ്ഥാനത്ത് നടത്തിയിരുന്നു.

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും

പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും.

Published

on

താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടുമെന്ന് ഉത്തരവ്. മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലാണ് വാഹനങ്ങള്‍ കടത്തി വിടുന്നത് നിരോധിച്ചത്. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ല കലക്ടറുടെ യോഗത്തില്‍ തീരുമാനിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. റോഡിന് മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എഞ്ചിനിയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.

Continue Reading

film

‘ലോക’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ‘ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തില്‍ മാത്രം 130ലേറെ നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി എക്‌സ്ട്രാ ആയി കൂട്ടിച്ചേര്‍ത്തത്. കേരളത്തിലെ 250 ലധികം സ്‌ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ചിത്രം ആദ്യം ദിനം കളിച്ചത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. വമ്പന്‍ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.

പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ കഥാപാത്രമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കേരളത്തിന്റെ സംസ്‌കാരത്തിലും മിത്തുകളിലും ഊന്നി ഒരു സൂപ്പര്‍ഹീറോ ലോകം തന്നെയാണ് ചിത്രത്തിലൂടെ ഡൊമിനിക് അരുണ്‍ സൃഷ്ടിച്ചിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് കല്യാണി പ്രിയദര്‍ശന്‍ കാഴ്ച വെച്ചത്. സണ്ണി ആയി നസ്ലന്‍, ഇന്‍സ്‌പെക്ടര്‍ നാചിയപ്പ ഗൗഡ ആയി സാന്‍ഡി എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’.
ചിത്രത്തില്‍ അതിഥി താരങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട്. അവരെ അവതരിപ്പിക്കുന്ന രംഗങ്ങളും കരഘോഷങ്ങളോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. യാനിക്ക് ബെന്‍ ഒരുക്കിയ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം അതിനൊപ്പം വൈകാരിക നിമിഷങ്ങള്‍, ഫണ്‍, സസ്‌പെന്‍സ് എന്നിവ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.

Continue Reading

Trending