More
മെസിയും സുവാരസും നെയ്മറും ഇന്ന് ദോഹയില്‍ പന്തുതട്ടും; ആവേശത്തില്‍ ഫുട്‌ബോള്‍ ആസ്വാദകര്‍
ദോഹ: ഖത്തറിലെ ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടം ഇന്ന്. യൂറോപ്യന്‍ ലീഗിലെ വമ്പന്‍മാരായ എഫ്‌സി ബാര്‍സിലോണയും സഉദി ക്ലബ്ബായ അല്‍ അഹ്‌ലിയും തമ്മിലുള്ള സൗഹൃദമത്സരം ഇന്നു വൈകുന്നേരം ഏഴിന് അല്‍ ഗറാഫയിലെ താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിനായി രണ്ടു ടീമുകളും ദോഹയിലെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ബാര്‍സ ടീം ദോഹയിലെത്തിയത്. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ ഹോട്ടലിലാണ് ടീമിന് താമസമൊരുക്കിയിരിക്കുന്നത്. ഇന്നു രാവിലെ ബാര്‍സ ടീം പരിശീലനത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പാനിഷ് ലീഗായ ലാലിഗ ചാമ്പ്യന്‍ടീമായ ബാര്‍സയും സഉദി പ്രൊ ലീഗ് ചാമ്പ്യന്‍മാരായ അല്‍ അഹ്‌ലിയും തമ്മിലുള്ള മത്സരത്തിന് മാച്ച് ഓഫ് ചാമ്പ്യന്‍സ്(ചാമ്പ്യന്‍മാരുടെ പോരാട്ടം) എന്നാണ് പേരിട്ടിരിക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ലോക ഫുട്‌ബോളിലെ വമ്പന്‍മാരായ ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും നെയ്മറും ഇന്നു ബാഴ്‌സയ്ക്കായി ബൂട്ടണിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പരിക്ക് നെയ്മറിനെ വലയ്ക്കുന്നുണ്ട്. ആദ്യ ഇലവനില്‍ പ്രമുഖതാരങ്ങള്‍ ഉണ്ടായിരിക്കും. ഇതു സംബന്ധിച്ച് ബാര്‍സലോണ ടീം മാനേജ്‌മെന്റ് സൂചന നല്‍കിയിട്ടുണ്ട്. സ്പാനീഷ് താരങ്ങളായ ജെറാള്‍ഡ് പൈക്, ആന്ദ്രെ ഇനിയസ്റ്റ എന്നിവരും ബാഴ്‌സ നിരയിലുണ്ടാകും. സൗഹൃദമത്സരത്തിനുള്ള ടീമിനെ മാനേജര്‍ ലൂയിസ് എന്റിഖ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാര്‍സ ഫസ്റ്റ്്് ടീമിലെ 21 പേര്‍ക്കു പുറമെ ബി ടീമിലെ കാര്‍ലസ് അലേനയും ബോര്‍ജ ലോപ്പസും ടീമിലിടം നേടിയിട്ടുണ്ട്.പരിക്കുകാരണം ഒന്നാം ടീമിലെ ജെറിമി മത്യേവു ഖത്തറിലേക്ക് ഉണ്ടാകില്ല. ഖത്തര്‍ എയര്‍വേയ്‌സുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ബാഴ്‌സ ഇന്നു ദോഹയില്‍ കളിക്കുന്നത്. ഇതാദ്യമായാണ് ബാര്‍സലോണ ഖത്തറില്‍ കളിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായി ഒരു സഉദി അറേബ്യന്‍ ക്ലബ്ബിനോട് ബാര്‍സ ഏറ്റുമുട്ടുന്നു എന്നതും ഇന്നതെ സൗഹൃദമത്സരത്തെ വേറിട്ടുനിര്‍ത്തുന്നു. ഇന്നത്തെ മത്സരത്തിന് ആവേശം പകരാനായി മുന്‍ ബാര്‍സ താരം സാവി ഹെര്‍ണാണ്ടസും സ്റ്റേഡിയത്തിലുണ്ടാകും.
നിലവില്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ സദ്ദിനുവേണ്ടി ബൂട്ടണിയുന്ന സാവി 2022 ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ജനറേഷന്‍ അമൈസിങ് പദ്ധതിയുടെ അംബാസഡര്‍ കൂടിയാണ്. കഴിഞ്ഞദിവസം ലേബര്‍ സിറ്റി സന്ദര്‍ശിച്ച സാവി തൊഴിലാളികള്‍ക്ക് ഇന്നത്തെ മത്സരത്തിന്റെ ടിക്കറ്റുകള്‍ സമ്മാനിച്ചു. ബാര്‍സ- അഹ്‌ലി മത്സരം ദോഹയിലെ ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായിരിക്കുമെന്നും ബാര്‍സ ടീമിനൊപ്പം താനുമുണ്ടാകുമെന്നും സാവി പറഞ്ഞു. ദോഹയിലെ മത്സരത്തിനുശേഷം ക്യാംപ്‌നൗവില്‍ എസ്പാന്യോളിനെതിരെയാണ് ബാര്‍സയുടെ അടുത്ത മത്സരം. ലാലിഗയില്‍ ഒസാസുന്നയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബാര്‍സ ദോഹയില്‍ ബൂട്ടണിയുന്നത്. ഈ മത്സരത്തില്‍ രണ്ടാംപകുതിയില്‍ മെസ്സി രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. അതേസമയം സഉദി ക്ലബ്ബായ അല്‍ അഹ്‌ലി ഞായറാഴ്ച പുലര്‍ച്ചെ ദോഹയിലെത്തി. അല്‍ അഹ്‌ലി ക്ലബ്ബിന്റെ സ്‌പോണ്‍സര്‍ഷിപ്പും ഖത്തര്‍ എയര്‍വേയ്‌സിനാണ്. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയത്തില്‍ ടീം പരിശീലനത്തിനായി ഇറങ്ങുകയും ചെയ്തു. മൂന്നുതവണ യൂറോപ്യന്‍ലീഗ് ചാമ്പ്യന്‍മാരായ ബാര്‍സിലോണയും ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റുമായി 2010ലുണ്ടാക്കിയ ധാരണപ്രകാരമാണ് ഈ മത്സരം. സ്‌പോണ്‍സര്‍ കമ്പനി തീരുമാനിക്കുന്ന നഗരത്തില്‍ സൗഹൃദ മത്സരം കളിക്കണമെന്നായിരുന്നു ധാരണ. നേരത്തെ ബാര്‍സലോണയുടെ ഖത്തറിലെ സൗഹൃദമത്സരം മൂന്നു തവണ നീട്ടിവെച്ചിരുന്നു.
സഉദി അറേബ്യന്‍ ലീഗ് ചാമ്പ്യന്‍മാരായ അല്‍ അഹ്‌ലിയുമായി മേയ് 24ന് ഖത്തറില്‍ സൗഹൃദ മത്സരത്തില്‍ കളിക്കുമെന്നായിരുന്നു ഒടുവിലത്തെ അറിയിപ്പ്. എന്നാല്‍ മത്സരത്തിന് മൂന്നുദിവസം മാത്രമുള്ളപ്പോള്‍ നീട്ടിവെയ്ക്കുകയായിരുന്നു. 2014, 2015 വര്‍ഷങ്ങളില്‍ ബാര്‍സലോണ ഖത്തറില്‍ സൗഹൃദമത്സരം കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റദ്ദാക്കുകയായിരുന്നു. സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് എന്നിവയാണ് ഇന്നത്തെ മത്സരത്തിന് ചൂക്കാന്‍ പിടിക്കുന്നത്. ഖത്തര്‍ ടൂറിസം അതോറിറ്റി, കത്താറ ഹോസ്പിറ്റാലിറ്റി, ഊരിദൂ, സാലേഹ് അല്‍ ഹമദ് അല്‍ മനാ കമ്പനി, ആന്റിഡോപ്പിങ് ലാബ് ഖത്തര്‍ എന്നിവയാണ് മത്സരത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍.
kerala
സംസ്ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി
കൊച്ചി: സ്വര്‍ണവില ഉച്ചക്ക് വീണ്ടും കൂടി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വര്‍ധിച്ചതോടെ, പവന്റെ വില 89,880 രൂപയായി. ഗ്രാമിന് 11,235 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇന്ന് രാവിലെ ഗ്രാമിന് 40 രൂപ വര്‍ധിച്ചിരുന്നു. പവന് 320 രൂപ കൂടി 89,400 രൂപയായിരുന്നു. എന്നാല്‍ ഉച്ചയോടെ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ആഗോള വിപണിയിലും സ്വര്‍ണവില വീണ്ടും ഉയര്‍ന്ന നിലയിലാണ്. സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,013.31 ഡോളറാണ് ഉയര്‍ന്നത്.യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും വര്‍ധിച്ച് 4,022.80 ഡോളറായി.
യു.എസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തില്‍ പലിശനിരക്കുകള്‍ ഡിസംബറില്‍ കുറയ്ക്കാനിടയുണ്ടെന്ന് സൂചന നല്‍കിയിരുന്നു. ഈ പ്രതീക്ഷയാണ് സ്വര്‍ണവിലയെ ഉച്ചയിലേക്കുയര്‍ത്തിയ പ്രധാന കാരണങ്ങളില്‍ ഒന്ന്. അതോടൊപ്പം യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും വിപണിയെ സ്വാധീനിച്ച ഘടകങ്ങളിലൊന്നാണ്. ഇതിനുമുമ്പ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയായപ്പോള്‍ ഗ്രാമിന് 90 രൂപയുടെ ഇടിവുണ്ടായി. ഗ്രാമിന് 11,135 രൂപയായിരുന്നു വില. ചൊവ്വാഴ്ച ഗ്രാമിന് 11,225 രൂപയായിരുന്നു. അത് മാസത്തിലെ എറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. തിങ്കളാഴ്ച പവന് 90,320 രൂപയിലായിരുന്നു സ്വര്‍ണവില, എന്നാല്‍ ചൊവ്വാഴ്ച അത് 89,800 രൂപയിലേക്ക് താഴ്ന്നിരുന്നു. അതേ സമയം, ഇന്നത്തെ വേഗത്തിലുള്ള തിരിച്ചുയര്‍ച്ചയോടെ സ്വര്‍ണവില വീണ്ടും 90,000 രൂപയുടെ നിരക്കിലേക്ക് അടുക്കുകയാണ്.
tech
ഐ ഫോണ്‍ ഉപയോഗിക്കാതെ വാട്‌സാപ്പ് ഇനി നേരിട്ട് ആപ്പിള്‍ വാച്ചില്‍
ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്കായി വാട്‌സാപ്പ് പുതിയ ആപ്പ് പുറത്തിറക്കി. നവംബര്‍ 4ന് പുറത്തിറങ്ങിയ ഈ ആപ്പിലൂടെ ഇനി ഐഫോണ്‍ ഉപയോഗിക്കാതെ തന്നെ വാച്ചില്‍ വാട്‌സാപ്പ് മെസേജുകളും വോയ്‌സ് നോട്ടുകളും അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.
പുതിയ വാട്‌സ്ആപ്പ് ആപ്പ് ഉപയോഗിച്ച് ടെക്സ്റ്റ് സന്ദേശങ്ങള്‍ വായിക്കാനും, വോയ്‌സ് സന്ദേശങ്ങള്‍ കേള്‍ക്കാനും അയയ്ക്കാനും, കോള്‍ നോട്ടിഫിക്കേഷനുകള്‍ കാണാനും, ദൈര്‍ഘ്യമേറിയ മെസേജുകള്‍ വരെ വായിക്കാനും സാധിക്കും. അതുപോലെ, ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാനും ചാറ്റ് ഹിസ്റ്ററി കാണാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ആപ്പിലൂടെ അയക്കുന്ന എല്ലാ സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കും. ഇതോടെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഇനി ഐഫോണ്‍ കൈയ്യില്‍ കരുതേണ്ട ആവിശ്യം ഇല്ല.
ആപ്പിള്‍ വാച്ച് സീരിസ് 4 അല്ലെങ്കില്‍ അതിനുശേഷം പുറത്തിറങ്ങിയ മോഡലുകളും വാച്ച്ഒഎസ് 10 അല്ലെങ്കില്‍ അതിനുശേഷം പതിപ്പുള്ള ഓപ്പറേറ്റീവ് സിസ്റ്റവും ആവശ്യമാണെന്ന് കമ്പനി വ്യക്തമാക്കി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ആദ്യം അവരുടെ ഐഫോണിന്റെ iOS ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. തുടര്‍ന്ന് ആപ്പ് സ്റ്റോര്‍ വഴി വാട്‌സ്ആപ്പ് അപ്പ് സ്റ്റോര്‍ വഴി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്ത്, ഐഫോണിലെ വാച്ച് ആപ്പിലെ ‘Available Apps’ വിഭാഗത്തില്‍ നിന്നു വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ശേഷം വാച്ചില്‍ ലോഗിന്‍ ചെയ്ത് നേരിട്ട് ഉപയോഗിക്കാം
kerala
‘രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം: സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളത്’: സണ്ണി ജോസഫ്
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതെങ്കിലും ആഭ്യന്തര വകുപ്പ് അവരുടെ കരങ്ങള്‍ ബന്ധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത്. നീതിപൂര്‍വ്വമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഭയമാണ്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് കടന്നാല്‍ ഉദ്യോഗസ്ഥരുടെ സര്‍വീസിനെ തന്നെ ബാധിക്കുമെന്ന ഭീഷണിയുണ്ട്. അതിനാലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും സിപിഎം രാഷ്ട്രീയ നേതൃത്വത്തിന്റെയും പങ്ക് പകല്‍പോലെ വ്യക്തമായിട്ടും അന്വേഷണം അവരിലേക്ക് നീളാത്തത്. നഷ്ടപ്പെട്ട സ്വര്‍ണ്ണം പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ അവസരം നല്‍കുന്നു. ലക്ഷക്കണക്കിന് വരുന്ന വിശ്വാസസമൂഹത്തെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ജനകീയമായ ഇടപെടല്‍ തുടര്‍ന്നും കോണ്‍ഗ്രസ് നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
വോട്ട് ചോരിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി ആക്ഷേപം ഉന്നയിച്ചതിലൂടെ ഹരിയാനയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചത് കള്ളവോട്ട് കൊണ്ടാണെന്ന് വ്യക്തമായി. യഥാര്‍ത്ഥ ജനവിധി കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിക്ക് കണക്കുകള്‍ സഹിതം തെളിയിച്ചു. അതിന് മറുപടിപറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല.ബിഹാറിലും ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഒഴിവാക്കിയാണ് അവിടത്തെ ഭരണസംവിധാനം മുന്നോട്ട് പോകുന്നത്. ജനാധിപത്യത്തില്‍ ഭരണഘടന ഉറപ്പാക്കുന്ന വോട്ടവകാശം സംരക്ഷിക്കാനുള്ള ജനങ്ങളുടെ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഈ പോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഒപ്പ് ശേഖരിച്ച് എഐസിസിക്ക് കൈമാറും. ഈ പോരാട്ടത്തില്‍ രാഷ്ട്രീയത്തിന് അതീതമായ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
kerala3 days agoഎസ്ഐആറില്‍ ഇരട്ടവോട്ട് കണ്ടെത്താനോ ചേര്‍ക്കുന്നത് തടയാനോ സംവിധാനമില്ല
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

