Connect with us

crime

താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ കലര്‍ന്നത് മെത്താംഫെറ്റമിന്‍; കസ്റ്റഡിക്കൊലയില്‍ രാസപരിശോധനാ ഫലം പുറത്ത്; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും

മലപ്പുറം എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വഡായ ഡാന്‍സാഫ് സംഘമാണ് താമിര്‍ ജിഫ്രിയെ കൊലപ്പെടുത്തിയത്

Published

on

താനൂരില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ രാസപരിശോധനാഫലം പുറത്തുവന്നു. താമിറിന്റെ വയറ്റില്‍നിന്ന് കണ്ടെത്തിയ കവറുകളില്‍ മെത്താംഫെറ്റമിനാണെന്ന് കണ്ടെത്തി. രാസപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

മലപ്പുറം എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വഡായ ഡാന്‍സാഫ് സംഘമാണ് താമിര്‍ ജിഫ്രിയെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ താമിര്‍ ജിഫ്രിയുടെ വയറ്റില്‍നിന്നു രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്ന് പൊട്ടിയിരുന്നു. മെത്താംഫെറ്റമിന്‍ എന്ന ലഹരി പദാര്‍ഥമാണ് ഇതില്‍ ഉള്ളതെന്ന് കോഴിക്കോട്, എറണാകുളം റീജ്യനല്‍ കെമിക്കല്‍ ലാബുകളിലെ പരിശോധനയില്‍ കണ്ടെത്തി.

അതേസമയം, ലഹരി മരുന്നിന്റെ അളവ് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ലഹരി പദാര്‍ഥത്തിന്റെ അളവ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്. 12 മണിക്കൂറോളം മൃതദേഹം ഫ്രീസറിലല്ലാതെ സൂക്ഷിച്ചത് രാസപരിശോധനയെ ബാധിക്കുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പൊലീസിനെ കണ്ടപ്പോള്‍ താമിര്‍ ജിഫ്രി രണ്ട് കവറുകള്‍ വിഴുങ്ങിയെന്നാണ് പൊലീസ് വാദം. എന്നാല്‍, മലദ്വരത്തിലൂടെ പൊലീസ് കവറുകള്‍ കുത്തിക്കയറ്റിയതാണെന്ന് പ്രതിപക്ഷം വാദിച്ചിരുന്നു.

 

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

crime

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

crime

സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവ്; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം

Published

on

ചെന്നൈ: ഭാര്യ കൂടുതൽ സമയം സുഹൃത്തുക്കളുമായി വിഡിയോകോളിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. വെല്ലൂരിൽ നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിൽ ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വിഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

Trending