News
പരസ്പരം മിസൈലുകള്‍ തൊടുത്തു; പോരുമായി ഇരുകൊറിയകള്‍
കൊറിയന്‍ ഖേലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇരു കൊറിയകളുടെ മിസൈല്‍ പോര്.
സോള്‍: കൊറിയന്‍ ഖേലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇരു കൊറിയകളുടെ മിസൈല്‍ പോര്. ദക്ഷിണ കൊറിയയെ ലക്ഷ്യമിട്ട് ഉത്തരകൊറിയയാണ് ആദ്യം മിസൈല്‍ വിക്ഷേപിച്ചത്. ഉത്തരകൊറിയയുടെ ഒരു ബാലിസ്റ്റിക് മിസൈല്‍ തീരത്തിന് തൊട്ടടുത്ത് പതിച്ചതായി ദക്ഷിണകൊറിയ അറിയിച്ചു. ഏകദേശം 60 കിലോമീറ്റര്‍ മാത്രം അകലെയാണ് മിസൈല്‍ വീണത്. ഒരു മണിക്കൂറിന് ശേഷം ദക്ഷിണകൊറിയയുടെ പോര്‍വിമാനങ്ങള്‍ മൂന്ന് വ്യോമ-ഭൂതല മിസൈലുകള്‍ ദക്ഷിണകൊറിയയുടെ സമുദ്രാതിര്‍ത്തിയിലേക്ക് തൊടുത്തു.
സംഘര്‍ഷം കണക്കിലെടുത്ത് രാജ്യത്തിന്റെ കിഴക്കന്‍ തീരമേഖലയില്‍ ചില വ്യോമപാതകള്‍ അടച്ചിട്ടുണ്ട്. ഇവിടെ യാത്രാ വിമാനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഉത്തരകൊറിയയുടെ പ്രകോപനങ്ങളെ കര്‍ശനമായി നേരിടുമെന്ന് ദക്ഷിണകൊറിയന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാവ് അറിയിച്ചു. 2018ല്‍ സംഘര്‍ഷം കുറയ്ക്കാനായി ഇരു കൊറിയകള്‍ സ്ഥാപിച്ച നാവിക ബഫര്‍സോണിലേക്ക് ഉത്തരകൊറിയ നൂറോളം ഷെല്ലുകള്‍ വര്‍ഷിച്ചു. 23 മിസൈലുകളാണ് ബുധനാഴ്ച ഉത്തരകൊറിയ വിക്ഷേപിച്ചത്. ഉത്തരകൊറിയ പ്രകോപനം തുടരുകയാണെങ്കില്‍ ബങ്കറുകളില്‍ അഭയം തേടാന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് സോള്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അമേരിക്കയോടൊപ്പം ചേര്‍ന്ന് ദക്ഷിണകൊറിയ തുടരുന്ന സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു. കൊറിയന്‍ ഉപദ്വീപിലേക്ക് അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ പുനര്‍വിന്യസിച്ചതും ഉത്തരകൊറിയെ പെട്ടെന്ന് പ്രകോപിപ്പിച്ച കാരണങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഉത്തരകൊറിയന്‍ മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് തീരദേശ നഗരമായ സോക്‌ചോയില്‍ ദക്ഷിണകൊറിയ ദേശീയ ടെലിവിഷനിലൂടെ വ്യോമാക്രണ മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് സുക് സോള്‍ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു. 1953ല്‍ കൊറിയന്‍ യുദ്ധം അവസാനിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത്.
ഈ വര്‍ഷം ഉത്തരകൊറിയ നിരവധി ആയുധ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നടന്ന 2019ലേതിന്റെ ഇരട്ടിയിലേറെ വരും ഇതെന്നാണ് റിപ്പോര്‍ട്ട്. പുതിയ ആണവ പരീക്ഷണത്തിനും ഉത്തരകൊറിയയില്‍ അണിയറ നീക്കം നടക്കുന്നതായി അമേരിക്ക ആരോപിക്കുന്നു.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള: സിപിഎം നേതാവ് എ.പത്മകുമാര്‍ അറസ്റ്റില്‍
ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തത്.
തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.
More
വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചന: വിഡി സതീശന്‍
ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പങ്ക്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണം; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കും അദ്ദേഹം പറഞ്ഞു.
വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിന്‍ ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വൈഷ്ണ ഹിയറിംഗ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ല. വൈഷ്ണയുടെ അസാനിധ്യത്തില്‍ സി.പി.എം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഡാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സി.പി.എം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
world
എഐയുടെ ഭാവി ചന്ദ്രനില്‍: ബഹിരാകാശ ഡാറ്റാ സെന്ററുകള്‍ക്കായി ആഗ്രഹത്തോടെ മുന്നേറുന്ന ടെക് ഭീമന്മാര്‍
വരാനിരിക്കുന്ന കാലത്ത് ഡാറ്റാ സെന്ററുകള്‍ സെറ്റ് ചെയ്യാന്‍ ഗ്രഹാന്തര ഇടങ്ങള്‍ തിരയുകയാണ് ഇവര്‍
ഐഎ സാങ്കേതികവിദ്യയുടെ വേഗതയേറിയ വളര്‍ച്ച ഭൂമിയിലെ ഊര്‍ജ-ജല വിഭവങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുമ്പോള്‍, ആമസോണ്‍, ഗൂഗിള്‍, സ്‌പേസ് എക്‌സ് പോലുള്ള പ്രധാന ടെക് കമ്പനികള്‍ അതിന്റെ പരിഹാരമായി ചന്ദ്രനെയും ബഹിരാകാശത്തെയും ലക്ഷ്യമിടുകയാണ്. വരാനിരിക്കുന്ന കാലത്ത് ഡാറ്റാ സെന്ററുകള്‍ സെറ്റ് ചെയ്യാന്‍ ഗ്രഹാന്തര ഇടങ്ങള്‍ തിരയുകയാണ് ഇവര്‍. ഓപ്പണ്‍ഐഎയുടെ കണക്കുകള്‍ പ്രകാരം ഐഎ ഡാറ്റാ സെന്ററുകള്‍ക്ക് വര്‍ഷംതോറും 100 ജിഗാവാട്ട് അധിക വൈദ്യുതി ആവശ്യമാകും, ഇത് യുഎസിനെ വരെ വൈദ്യുതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലാക്കി.
ഇപ്പോള്‍ പല കമ്പനികളും ഗ്യാസ് ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഡാറ്റാ സെന്ററുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഇതോടെയാണ് ടെക് ലോകം ചന്ദ്രന്‍ വഴിയായി പുതിയ വഴി തേടുന്നത്. ചന്ദ്രനിലോ ബഹിരാകാശത്തിലോ ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചാല്‍ 24 മണിക്കൂറും തുടര്‍ച്ചയായ സൗരോര്‍ജ്ജം, പ്രായോഗികമായ തണുപ്പിക്കല്‍ സൗകര്യങ്ങള്‍, കൂടാതെ ഭൂമിയിലെപോലെ കര്‍ശനമായ നിയമപരമായ നിയന്ത്രണങ്ങള്‍ ഇല്ലാത്ത പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ബ്ലൂ ഒറിജിന്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ചന്ദ്രനെ ‘പ്രപഞ്ചത്തിന്റെ സമ്മാനം’ എന്ന് വിശേഷിപ്പിച്ച് അവിടെ വന്‍ ഐഎ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാനുള്ള സ്വപ്നം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇലോണ്‍ മസ്‌ക് അതിനായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ ഐഎ സെര്‍വറുകളാക്കി മാറ്റാനും അവ തമ്മില്‍ ലേസര്‍ വഴി സൂപ്പര്‍ ഫാസ്റ്റ് ഡാറ്റ കൈമാറ്റം സാധ്യമാക്കാനും പദ്ധതിയിടുന്നു. അതേസമയം ഗൂഗിള്‍ ‘പ്രോജക്റ്റ് സണ്‍കാച്ചര്‍’ എന്ന പേരില്‍ ബഹിരാകാശ കമ്പ്യൂട്ടിംഗിന്റെ ഭാവി പഠനം ആരംഭിച്ചു കഴിഞ്ഞു. ഐഎയെ ചന്ദ്രനില്‍ പരിശീലിപ്പിക്കാന്‍ കഴിയുമോ എന്നതിനെ കണ്ടെത്താനായി 2027ഓടെ രണ്ട് പരീക്ഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദൗത്യത്തിന്റെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം തുറന്നുപറയുമ്പോഴും, സുസ്ഥിര ഐഎ വികസനത്തിനായുള്ള അത്യാവശ്യ പരീക്ഷണങ്ങളാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമിയിലെ വൈദ്യുതി-ജല ക്ഷാമവും, വലിയ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഉള്ള നിയമസങ്കീര്‍ണ്ണതകളും, ശീതീകരണത്തിനുള്ള വന്‍ ചെലവും all combine to make tech gaints look beyond earth. ഒരിക്കല്‍ സയന്‍സ് ഫിക്ഷനില്‍ മാത്രം കണ്ടിരുന്ന ആശയം, ഇപ്പോള്‍ ഐഎ വളര്‍ച്ചയുടെ അനിവാര്യമായ അടുത്ത ചുവടായി മാറുകയാണ്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala22 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala21 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala23 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala19 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

