കൊടുവള്ളി: എല്ലാ വിഭാഗങ്ങളെയും കോര്‍ത്തിണക്കിയുള്ള വികസനമാണ് കൊടുവള്ളിയില്‍ ലക്ഷ്യമിടുന്നതെന്ന് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എം.കെ മുനീര്‍.സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി മടവൂര്‍, നരിക്കുനി പഞ്ചായത്തുകളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മടവൂര്‍ പഞ്ചായത്തിലെ കൊട്ടക്കാവയലില്‍ നിന്ന് ആരംഭിച്ച പര്യടനം പുല്ലാളൂരില്‍ സമാപിച്ചു. നരിക്കുനി പഞ്ചായത്തിലെ പാറന്നൂരില്‍ നിന്ന് തുടങ്ങിയ പര്യടനം പൂളക്കാം പറമ്പിലും സമാപിച്ചു. എ.അരവിന്ദന്‍, എം.എ റസാക്ക് മാസ്റ്റര്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, പി.കെ സുലൈമാന്‍ മാസ്റ്റര്‍, കെ.പി മുഹമ്മദ് അനസ്, കെ.കെ.എ ഖാദര്‍, പി.എ മഹേഷ്, അഡ്വ.കെ.ടി ജാസിം എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.