മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് വച്ച സംഭവത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനെതിരെ യുഎപിഎ ചുമത്തി എന്‍ഐഎ. മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. കേസ് രേഖകള്‍ ഉടന്‍ എന്‍ഐഎക്ക് കൈമാറണമെന്ന് മഹാരാഷ്ട്ര പൊലീസിന് താനെയിലെ എന്‍ഐഎ കോടതി നിര്‍ദേശം നല്‍കി.

അംബനിയുടെ വീടിന് മുന്നില്‍ ബോംബ് വച്ചതിനും, ബോംബ് കണ്ടെത്തിയ വാഹനത്തിന്റെ ഉടമയെ കൊലപ്പെടുത്തിയതിനും പിന്നില്‍ സച്ചിന്‍ വാസെയാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേസ് സമാന്തരമായി അന്വേഷിക്കുന്ന മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയും ഇതേ കണ്ടെത്തല്‍ നടത്തുകയും സഹായികളായ മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.