ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ചുമതലയേറ്റു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ 33 മന്ത്രിമാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സത്യാപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. മുഖ്യമന്ത്രിക്ക് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല.

ഡിഎംകെ ഇത് ആറാം തവണയാണ് അധികാരത്തിലെത്തുന്നത്. 234 അംഗനിയമസഭയില്‍ ഡിഎംകെ സഖ്യം നേടിയത് 159 സീറ്റുകളാണ്.